കടുത്ത തലവേദനയും കഴുത്ത് വേദനയും ; ചോദ്യം ചെയ്യലിന് രണ്ടാഴ്ച കൂടി സാവകാശം വേണമെന്ന് സിഎം രവീന്ദ്രൻ

തിരുവനന്തപുരം: ചോദ്യം ചെയ്യലിന് ഹാജരാകാന്‍ രണ്ടാഴ്ച കൂടി സാവകാശം തേടി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സിഎം രവീന്ദ്രന്റെ കത്ത്.

തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്, കടുത്ത തലവേദനയും കഴുത്ത് വേദനയും അനുഭവപ്പെടുന്നതിനാല്‍ കൊച്ചി വരെ യാത്ര ചെയ്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബുദ്ധമുട്ടുണ്ട്. അതിനാല്‍ രണ്ടാഴ്ച കൂടി സാവകാശം വേണമെന്നാണ് രവീന്ദ്രന്റെ ആവശ്യം.

അതേസമയം എൻഫോഴ്സ്മെൻറ് കാര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. വേണ്ടി വന്നാൽ രവീന്ദ്രനെ ആശുപത്രിയിലെത്തി ചോദ്യം ചെയ്യുന്നതും പരിഗണിക്കാമെന്നാണ് സൂചന.