മാരക മയക്കുമരുന്ന് എംഡിഎംഎമ്മിൻ്റെ വൻശേഖരം; യുവാവ് പിടിയിൽ

കൽപ്പറ്റ: മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയിൽ. കോഴിക്കോട് ബേപ്പൂർ അരക്കിനാർ ക്കിണാർ കിണർ സ്വദേശി കുണ്ടോളി വീട്ടിൽ നൗഫലിനെ (23) യാണ് എക്സൈസ് സംഘം പിടികൂടിയത്‌. ഇന്ന് പുലർച്ചെ തോൽപ്പെട്ടി ചെക്പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് നാഫൽ പിടിയിലായത്.

ഇയാളുടെ പക്കൽ നിന്നും 49. 840 ഗ്രാം എംഡിഎംഎയും 5 ഗ്രാം കഞ്ചാവും പിടികൂടി. വെറും 0.5 ഗ്രാം അളവുമായി പിടിക്കപ്പെട്ടാൽ പോലും പത്തു വർഷം തടവ് ശിക്ഷ കിട്ടാവുന്ന മയക്കുമരുന്നാണിത്.

പാർട്ടി ഡ്രഗ് എന്നാണ് ഇത് അറിയപ്പെടുന്നത്. മാനന്തവാടി എക്സൈസ് ഇൻസ്പെക്ടർ ടി ശറഫുദീനും സംഘവും ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ മാനന്തവാടി കോടതിയിൽ ഹാജരാക്കി.