വോട്ട് ചെയ്യാനെത്തിയ വയോധികൻ ബൂത്തിൽ കുഴഞ്ഞു വീണ് മരിച്ചു

പത്തനംതിട്ട: തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ വയോധികൻ ബൂത്തിൽ കുഴഞ്ഞു വീണ് മരിച്ചു. റാന്നി നാറാണംമൂഴി ഒന്നാം വാർഡിലാണ് സംഭവം.

പുതുപ്പറമ്പിൽ മത്തായി (90) ആണ് മരിച്ചത്. വോട്ട് ചെയ്തതിന് പിന്നാലെ തളർന്നു വീഴുകയായിരുന്നു.