കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കസ്റ്റംസ് കൂടുതൽ തെളിവുകൾ നൽകി. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ
മുദ്രവച്ച കവറിലാണ് തെളിവുകൾ നൽകിയത്.
ഡോളർ കേസിലും സ്വർണ്ണക്കടത്ത് കേസിലും
ശിവശങ്കറിനെ സംബന്ധിക്കുന്ന കുടുതൽ തെളിവുകൾ ഉണ്ടെന്ന് നേരത്തെ കസ്റ്റംസ് കോടതിയിൽ അറിയിച്ചിരുന്നു. ഇത് മുദ്രവച്ച കവറിൽ നൽകാൻ കോടതിയാണ് നിർദേശിച്ചത്.
അതേ സമയം കസ്റ്റംസ് കേസിൽ ശിവശങ്കർ നൽകിയ ജാമ്യാപേക്ഷ പിൻവലിച്ചു. ഇ ഡി രജിസ്റ്റർ ചെയ്ത കേസിൽ നാളെ ഹൈക്കോടതി ജാമ്യപേക്ഷ പരിഗണിക്കുന്ന സാഹിചര്യത്തിലാണ് പിൻവലിച്ചത്. കസ്റ്റസി കാലവധി പൂർത്തിയാക്കിയതിനെ തുടർന്നു കസ്റ്റംസ് കോടതിയിൽ ഹാജരാക്കിയ
ശിവശങ്കറിനെ ഒരു ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.