അറബിക്കടലില്‍ അന്തരീക്ഷച്ചുഴി; സംസ്ഥാനത്ത് ഇന്നും നാളെയും മഴയ്ക്ക് സാധ്യത; കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റ് കേരളത്തിലേക്ക് എത്തില്ലെന്ന് കാലാവസ്ഥാകേന്ദ്രം. അതേസമയം, അറബിക്കടലില്‍ അന്തരീക്ഷച്ചുഴി രൂപപ്പെട്ടതോടെ കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറ​​​ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടുമുണ്ട്. കനത്ത ഇടിമിന്നലിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകാനുളള നിരോധനം തുടരും.