വേ​ണാ​ട്​ എ​ക്​​സ്​​പ്ര​സ് കുതിക്കും’; യാത്രക്കാർ കിതയ്ക്കും; 29 കിലോമീറ്റർ ഓ​ടാ​ന്‍ 85 മി​നി​റ്റ്​​ അനുവദിച്ച് റയിൽവേ; ക​ണ്ണു​ത​ള്ളി ജനം

കൊ​ച്ചി: വേ​ണാ​ട്​ എ​ക്​​സ്​​പ്ര​സി​ന്​ 29 കി.​മീ. ഓ​ടാ​ന്‍ 85 മി​നി​റ്റ്​​ അ​നു​വ​ദി​ച്ച് റെ​യി​ല്‍​വേ ഇ​റ​ക്കി​യ പു​തി​യ സ​മ​യ​ക്ര​മം ക​ണ്ട്​ ക​ണ്ണു​ത​ള്ളി യാ​ത്ര​ക്കാ​ര്‍. നൂ​റു​ക​ണ​ക്കി​ന്​ യാ​ത്ര​ക്കാ​ര്‍ ആ​ശ്ര​യി​ക്കു​ന്ന വേ​ണാ​ട് എക്സ്പ്രസിന്റെ വൈ​കി​യോ​ട്ടം കുറെക്കൂടി ദീർഘിപ്പിക്കുമന്ന് ഉ​റ​പ്പാ​ക്കി​യാ​ണ്​ പു​തി​യ സ​മ​യ​ക്ര​മം.

എ​ല്ലാ ദി​വ​സ​വും ഉ​ച്ച​യ്ക്ക്​ 3.50ന് ​അ​ങ്ക​മാ​ലി​യി​ല്‍ എ​ത്തു​ന്ന വേ​ണാ​ട് അ​വി​ടെ​നി​ന്ന്​ വെ​റും ഒൻമ്പത് കി.​മീ. മാ​ത്രം ദൂ​ര​മു​ള്ള ആ​ലു​വ​യി​ല്‍ എ​ത്തു​ന്ന​തി​ന്​ നി​ശ്ച​യി​ക്കു​ന്ന സ​മ​യം അ​ര​മ​ണി​ക്കൂ​ര്‍ എ​ടു​ത്ത്​ 4.20നാ​ണ്.

വേ​ണാ​ടി​ന് അ​ങ്ക​മാ​ലി​ക്കും എ​റ​ണാ​കു​ള​ത്തി​നും ഇ​ട​യി​ലെ ഏ​തെ​ങ്കി​ലും സ്​​റ്റേ​ഷ​നി​ല്‍ പി​ടി​ച്ചി​ട്ട് പി​ന്നാ​ലെ വ​രു​ന്ന മൂ​ന്ന്​ ദീ​ര്‍​ഘ​ദൂ​ര ട്രെ​യി​നു​ക​ളെ ക​യ​റ്റി​വി​ടാ​നാ​ണ് പു​തി​യ സ​മ​യ​ക്ര​മ​മെ​ന്ന്​ റെ​യി​ല്‍​വേ യാ​ത്ര​ക്കാ​രു​ടെ സം​ഘ​ട​ന​യാ​യ ഫ്ര​ന്‍​ഡ്​​​സ്​ ഓ​ണ്‍ വീ​ല്‍​സ്​ പ​റ​ഞ്ഞു.

ആ​ലു​വ​യി​ല്‍​നി​ന്ന്​ 20 കി.​മീ. മാ​ത്ര​മു​ള്ള എ​റ​ണാ​കു​ളം ജ​ങ്​​ഷ​നി​ല്‍ എ​ത്താ​ന്‍ വേ​ണാ​ടി​ന് 55 മി​നി​റ്റാ​ണ് കൊ​ടു​ക്കു​ന്ന​ത്. അ​താ​യ​ത്​ 5.15. എ​റ​ണാ​കു​ളം ജ​ങ്​​ഷ​നി​ല്‍ എ​ത്തി എ​ന്‍​ജി​ന്‍ മാ​റ്റാ​ന്‍ എ​ടു​ക്കു​ന്ന സ​മ​യം വേ​റെ. കേ​ര​ള എ​ക്സ്പ്ര​സ്, ബം​ഗ​ളൂ​രു-​എ​റ​ണാ​കു​ളം ഇ​ന്‍​റ​ര്‍​സി​റ്റി, കോ​ഴി​ക്കോ​ട് ജ​ന​ശ​താ​ബ്‌​ദി തു​ട​ങ്ങി​യ​വ​ക്ക്​ മുമ്പ് തൃ​ശൂ​ര്‍ സ്​​റ്റേ​ഷ​ന്‍ വി​ടു​ന്ന വേ​ണാ​ട് ഇ​വ​യെ​ല്ലാം എ​റ​ണാ​കു​ള​ത്ത്​ എ​ത്തി​യ​ശേ​ഷ​മാ​ണ്​ എ​ത്തൂ. വീ​ക്കി​ലി ട്രെ​യി​നി​നു​വേ​ണ്ടി പി​ടി​ക്കു​ന്ന​ത് ഇ​തി​നും പു​റ​മെ.

ഷൊ​ര്‍​ണൂ​ര്‍, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ല്‍​നി​ന്ന്​ പു​റ​പ്പെ​ടു​ന്ന സ​മ​യ​ത്തി​ല്‍ ഒ​രു​മാ​റ്റ​വും വ​രു​ത്താ​തെ വ​ഴി നീ​ളെ ട്രെ​യി​ന്‍ പി​ടി​ച്ചി​ടു​ന്ന​തു​കൊ​ണ്ട് യാ​ത്ര​ക്കാ​ര്‍ ദു​രി​ത​ത്തി​ലാ​കും. രാ​ത്രി 30 മി​നി​ട്ട് വൈ​കി 10.35നാ​ണ് പു​തി​യ ടൈം​ടേ​ബി​ള്‍ അ​നു​സ​രി​ച്ച്‌ ട്രെ​യി​ന്‍ തി​രു​വ​ന​ന്ത​പു​ര​ത്ത്​ എ​ത്തു​ന്ന​ത്. ആ​കെ നോ​ക്കി​യാ​ല്‍ 327 കി.​മീ. ഓ​ടാ​ന്‍ ട്രെ​യി​ന്​ എ​ട്ട്​ മ​ണി​ക്കൂ​ര്‍ വേ​ണം.

ഷൊ​ര്‍​ണൂ​രി​ല്‍​നി​ന്ന്​ വേ​ണാ​ട് പു​റ​പ്പെ​ടു​ന്ന​ത് 2.30 എ​ന്ന​തി​ല്‍​നി​ന്ന്​ മൂ​ന്നു​മ​ണി​യാ​ക്കി​യാ​ല്‍ തൃ​ശൂ​രി​ല്‍​നി​ന്നു​ള്ള ഒ​രു​പാ​ട് ദൈ​നം​ദി​ന യാ​ത്ര​ക്കാ​ര്‍​ക്ക്​ ഉ​പ​കാ​ര​പ്പെ​ടു​മെ​ന്നും ഫ്ര​ന്‍​ഡ്​​​സ്​ ഓ​ണ്‍ വീ​ല്‍​സ് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.