കേരള കോൺ​ഗ്രസ് ജോസ് വിഭാ​ഗത്തിന് രണ്ടില അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം: കേരള കോൺ​ഗ്രസ് ജോസ് വിഭാ​ഗത്തിന് രണ്ടില അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കി. ഇതോടെ ജോസ് വിഭാഗം സ്ഥാനാർഥികൾക്ക് പാർട്ടി ചിഹ്നത്തിൽ മൽസരിക്കാം.

എന്നാൽ ജോസഫ് വിഭാ​ഗം ചിഹ്നത്തിനായി പ്രത്യേക അപേക്ഷ നൽകണം. അതാത് റിട്ടേണിങ് ഓഫീസർമാർ തെരഞ്ഞെടുപ്പ് നിയമമനുസരിച്ച് ചിഹ്നം അനുവദിക്കും.

ര​ണ്ടി​ല ജോ​സ് പ​ക്ഷ​ത്തി​ന് അ​നു​വ​ദി​ച്ച്‌ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടതോടെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം. നേരത്തേ ര​ണ്ടി​ല ചി​ഹ്നം ജോ​സ് കെ. ​മാ​ണി​ക്ക് അ​നു​വ​ദി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം ഹൈ​ക്കോ​ട​തി ശ​രി​വ​യ്ക്കുകയായിരുന്നു.