ര​ണ്ടി​ല ചി​ഹ്നം ജോ​സ് ​പക്ഷ​ത്തി​ന് തന്നെ

കൊ​ച്ചി: കേ​ര​ള കോ​ണ്‍​ഗ്ര​സ് ര​ണ്ടി​ല ചി​ഹ്ന​ത​ര്‍​ക്ക​ത്തി​ന് അ​വ​സാ​നം. ര​ണ്ടി​ല ജോ​സ് പ​ക്ഷ​ത്തി​ന് അ​നു​വ​ദി​ച്ച്‌ ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ര​ണ്ടി​ല ചി​ഹ്നം ജോ​സ് കെ. ​മാ​ണി​ക്ക് അ​നു​വ​ദി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം ഹൈ​ക്കോ​ട​തി ശ​രി​വ​ച്ചു.

നേ​ര​ത്തെ ജോ​സ് കെ.മാണിക്ക് ര​ണ്ടി​ല അ​നു​വ​ദി​ച്ചു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷന്‍റെ ഉ​ത്ത​ര​വ് ഹൈ​ക്കോ​ട​തി സ്‌​റ്റേ ചെ​യ്തി​രു​ന്നു. പി.​ജെ. ജോ​സ​ഫിന്‍റെ ഹ​ര്‍​ജി പ​രി​ഗ​ണി​ച്ചാ​ണ് ഹൈ​ക്കോ​ട​തി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ഉ​ത്ത​ര​വ് റ​ദ്ദാ​ക്കി​യ​ത്.