ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; കരുതിക്കൂട്ടിയെന്ന് ഖുശ്ബു

ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്ബു സഞ്ചരിച്ചിരുന്ന വാഹനത്തിലേക്ക് ട്രക്ക് ഇടിച്ചുകയറി. അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ഖുശ്ബു രക്ഷപ്പെട്ടത്. കടലൂരിൽ വേൽയാത്രയിൽ പങ്കെടുക്കാൻ പോകവേയാണ് അപകടം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ട്രക്ക് ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. തമിഴ്‌നാട്ടിലെ മേല്‍മാവത്തൂരില്‍ വെച്ചാണ് അപകടം ഉണ്ടായത്. എന്നാല്‍ അപകടത്തില്‍ ഖുശ്ബുവിന് പരിക്കുകളൊന്നും സംഭവിച്ചില്ല.

ടാങ്കര്‍ ലോറി കാറില്‍ വന്ന് ഇടിക്കുകയായിരുന്നു. താന്‍ സുരക്ഷിതയാണെന്ന് ഖുശ്ബു ട്വിറ്ററില്‍ കുറിച്ചു. നിങ്ങളുടെ പ്രാര്‍ത്ഥന ഒന്നുകൊണ്ടു മാത്രമാണ് തനിക്ക് ഒന്നും സംഭവിക്കാതിരുന്നതെന്നും ഖുശ്ബു പറഞ്ഞു. തന്റെ കാര്‍ ശരിയായ ദിശയിലാണ് സഞ്ചരിച്ചതെന്നും കരുതിക്കൂട്ടിയുള്ള അപകടമാണോ എന്ന സംശയമുണ്ടെന്നും ഖുശ്ബു പറയുന്നു. ലോറി ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.