തിരുവനന്തപുരം: ഇബ്രാഹിം കുഞ്ഞിന്‍റെ അറസ്റ്റ് മുഖ്യമന്ത്രിയുടെ സമ്മര്‍ദ്ദം മൂലമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിജിലൻസിനെ ഉപയോഗിച്ച് സര്‍ക്കാര്‍ നടത്തുന്ന നാടകം ജനം മനസിലാക്കും. ഇബ്രാഹിം കുഞ്ഞ് എന്ത് തെറ്റാണ് ചെയ്‍തത്. കേസിൽ കുടുക്കി അപമാനിക്കാനുള്ള നീക്കത്തെ ശക്തമായി നേരിടുമെന്നും ചെന്നിത്തല പറഞ്ഞു.
ആർഡിഎസ് എന്ന കമ്പനി ഇപ്പോഴും ഇവിടെ ഉണ്ട്. കമ്പനിയെ എന്തുകൊണ്ട് കരിമ്പട്ടികയിൽ പെടുത്തിയില്ല. ഇടത് മുന്നണി നേരിടുന്ന അഴിമതി ആരോപണങ്ങളിൽ നിന്ന് രക്ഷനേടാനുള്ള ശ്രമമാണിതെന്നും ചെന്നിത്തല പറഞ്ഞു.
പാലാരിവട്ടം പാലം അഴിമതിക്കേസിൽ പൊതുമരാമത്ത് മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെ കൊച്ചിയിലെ ലേക്ക് ഷോർ ആശുപത്രിയിൽ നിന്നാണ് വിജിലന്‍സ് അറസ്റ്റ് ചെയ്തത്. മുൻകൂർ ജാമ്യാപേക്ഷയുമായി ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചേക്കാം എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് ആശുപത്രി കിടക്കയിൽ വച്ചു തന്നെ ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തത്. അദ്ദേഹത്തെ ഓണ്‍ലൈനായി കോടതിയിൽ ഹാജരാക്കും എന്നാണ് സൂചന.