പാലക്കാട് : പാലക്കാട് വാളയാറിൽ രേഖകളില്ലാതെ കടത്തിയ സ്ഫോടക വസ്തുക്കൾ പിടികൂടി. രണ്ടു പേർ അറസ്റ്റിൽ. ഈറോഡിൽനിന്ന് അങ്കമാലിയിലേക്ക് തക്കാളിയുമായി പോവുകയായിരുന്ന മിനിലോറിയിൽനിന്നാണ് സ്ഫോടക വസ്തുക്കൾ പിടികൂടിയത്.
ഏഴായിരം ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളുമാണ് പിടികൂടിയിൽ . മിനിലോറിയിലുണ്ടായിരുന്ന തമിഴ്നാട്, ധർമ്മപുരി ജില്ല, അരൂർ താലൂക്ക്, തമ്മപേട്ട സ്വദേശി രവി (38), തിരുവണ്ണാമല ജില്ല , ചെങ്കം താലൂക്ക്, കോട്ടാവൂർ സ്വദേശി പ്രഭു (30) എന്നിവരെ വാളയാർ പോലീസ് അറസ്റ്റു ചെയ്തു.
35 പെട്ടികളിലായിട്ടാണ് സ്ഫോടകവസ്തുക്കൾ ഒളിപ്പിച്ച് വച്ചിരുന്നത്.
പാലക്കാട് ജില്ലാ പോലീസ് മേധാവി സുജിത്ത് ദാസ് ഐപിഎസിന്റെ നിർദ്ദേശ പ്രകാരം വാളയാർ സബ് ഇൻസ് പെക്ടർ സതീഷ് കുമാർ, എഎസ്ഐ അനിൽ കുമാർ, എസ്സിപിഒ രവി , ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ജലീൽ, ടിആര്‍ സുനില്‍കുമാര്‍ തുടങ്ങിയവര്‍ അടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.