കോട്ടയം: ഇടതുമുന്നണിയിൽ രണ്ടാം കക്ഷി സിപിഐയാണെന്നും കേരളത്തിൽ സിപിഐയോട് മത്സരിക്കാൻ കേരളാ കോൺഗ്രസ് ആയിട്ടില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കോട്ടയത്ത് കേരളാ കോണഗ്രസാണെന്ന് ഒന്നാം കക്ഷിയെന്ന അഭിപ്രായം സിപിഐയ്ക്കില്ല.
സീറ്റ് വിഭജനത്തിൽ മുന്നണിയിൽ ചില തർക്കങ്ങളുണ്ട്, അതുപരിഹരിക്കുമെന്നും കാനം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പ് സർക്കാരിൻ്റെ വിലയിരുത്തലാകും. വെല്ലുവിളികളെ അതിജീവിക്കാൻ എൽഡിഎഫിന് കരുത്തുണ്ടെന്നും കാനം പറഞ്ഞു.
കേന്ദ്ര ഏജൻസികളെ മുഖ്യമന്ത്രി സ്വാഗതം ചെയ്തത് ഭരണ തലവൻ എന്ന നിലയിലാണെന്നും കാനം പറഞ്ഞു. സ്വർണ്ണം ആര് അയച്ചു, ആര് സ്വീകരിച്ചു തുടങ്ങിയവയെല്ലാം അന്വേഷിക്കണം. എന്നാൽ അതുനടക്കുന്നില്ലെന്ന വിമർശനമുണ്ടെന്നും അദ്ദേഹം പറഞ്ഞു .
അതേസമയം സീറ്റിനെച്ചൊല്ലി കോട്ടയത്തെ ഇടതുമുന്നണിയിൽ തർക്കങ്ങളുണ്ടെന്ന് ജോസ് പക്ഷം പരസ്യമായി തുറന്നടിച്ചിരുന്നു. പുതുതായി മുന്നണിയിലെത്തിയ കേരളാ കോൺഗ്രസ് ജോസ് പക്ഷവും സിപിഐയും നിലപാട് കടുപ്പിച്ച് നേർക്കുനേർ നിൽക്കുകയാണ്. അവകാശപ്പെട്ട സീറ്റ് ജോസ് പക്ഷത്തിന് നൽകിയാൽ ഇടതു മുന്നണി വിട്ട് പാലാ നഗരസഭയിൽ അടക്കം തനിച്ച് മത്സരിക്കുമെന്നാണ് സിപിഐയുടെ മുന്നറിയിപ്പ്.