കൊച്ചി: കുറ്റകൃത്യങ്ങളിലൂടെ സ്വപ്ന സുരേഷിന് ലഭിച്ച പണം ഒളിപ്പിക്കാനും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കര്‍ സഹായിച്ചെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍. വേണുഗോപാലിനോട് ലോക്കര്‍ തുറക്കാന്‍ പറഞ്ഞത് പണം കൈകാര്യം ചെയ്യുന്നതിനായാണ്. സ്വര്‍ണക്കള്ളക്കടത്തിന് മുന്‍പ് ശിവശങ്കറും സ്വപ്നയും ചേര്‍ന്ന് കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്നും അഭിഭാഷകൻ വാദിച്ചു.
2018ല്‍ ലോക്കര്‍ തുറന്നത് മറ്റ് കുറ്റകൃത്യങ്ങളിലൂടെ പണം ലഭിച്ചത് കൊണ്ടാണ്. ദുബായി ഭരണാധികാരി 64 ലക്ഷം രൂപ തന്നു എന്ന് പറയുന്നതും കള്ളമാണ്. ഇത്രയും തുക ദുബായ് ഭരണാധികാരി എന്തിനാണ് സ്വപ്നയ്ക്ക് നല്‍കുന്നതെന്നും അഭിഭാഷകൻ കോടതിയില്‍ ചോദിച്ചു.
നിര്‍ണായകമായ ചില തെളിവുകള്‍ മുദ്രവച്ച കവറില്‍ കൈമാറാമെന്നും അഭിഭാഷകന് കോടതിയെ അറിയിച്ചു. അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളും ശിവശങ്കറിനെതിരെ നിലനില്‍ക്കുമെന്നും അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി.