തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ദേഹത്ത് മരം വീണ് സ്ഥാനാർത്ഥി മരിച്ചു

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മരം ദേഹത്ത് വീണ് സ്ഥാനാർത്ഥി മരിച്ചു. നെയ്യാ‌റ്റിൻകര കാരോട് പഞ്ചായത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി ഗിരിജകുമാരിയാണ് മരണമടഞ്ഞത്.

പുല്ലുവെട്ടി മല്‍സ്യബന്ധനകോളനിയില്‍ വോട്ടുതേടിയശേഷം ഭര്‍ത്താവിനൊപ്പം സ്കൂട്ടറില്‍ വരുമ്പോഴായിരുന്നു അപകടം. മുറിച്ച ആഞ്ഞിലി മരം കയറി കെട്ടി ഇറക്കുന്നതിനിടെ
വഴിയിലൂടെ വരികയായിരുന്ന ഗിരിജ കുമാരിയുടെ തലയിലേക്ക് പതിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റ ഗിരിജ കുമാരിയെ
ഉടനെ പാറശാലയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കാരോട് പഞ്ചായത്ത് സി.ഡി.എസ് അധ്യക്ഷയായിരുന്നു