ആലപ്പുഴ: ജില്ലയിൽ ഇന്ന് 353 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 345 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.7 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .
ഒരാൾ ഇതരസംസ്ഥാനത്തു നിന്നും എത്തിയതാണ്. 8617 പേർ ചികിത്സയിൽ ഉണ്ട്. 92 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 29663 പേർ രോഗ മുക്തരായി.