ബി​ലീ​വേ​ഴ്സ് ചർച്ച് സ​ഭാ ആ​സ്ഥാ​ന​ത്തും അനുബന്ധ സ്ഥാപനങ്ങളിലും കസ്റ്റംസ്, എൻഫോഴ്സ്മെൻറ് പരിശോധന നീളും

തി​രു​വ​ല്ല: ബി​ലീ​വേ​ഴ്സ് ചർച്ച് സ​ഭാ ആ​സ്ഥാ​ന​ത്തും ബി​ലീ​വേ​ഴ്സ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലു​മാ​യി ആ​ദാ​യ​നി​കു​തി വി​ഭാ​ഗം റെ​യ്​​ഡ്​ തു​ട​രു​ന്ന​തി​നി​ടെ കൊച്ചിയിൽ നിന്നുള്ള എൻ​ഫോ​ഴ്​​സ്​​മെൻറ്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ സം​ഘ​വും പരിശോധനകൾ തുടങ്ങി. പരിശോധനകൾ ഇതോടെ കൂടുതൽ നീളാൻ ആണ് സാധ്യത. ഇതു വരെ നടത്തിയ റെയ്ഡിൽ നിരോധിത നോട്ട് ഉൾപ്പടെ 11 കോ​ടി രൂ​പ​യാ​ണ്​ പി​ടി​ച്ചെ​ടു​ത്ത​ത്.

രാഷ്ട്രീയ നേതാക്കളുടെ ചികിത്സാ ചെലവ് വഹിച്ച രേഖകളും റെയ്ഡിൽ ലഭിച്ചിരുന്നു. സ​ഭാ ആ​സ്ഥാ​ന​ത്ത​ട​ക്കം ശ​ക്ത​മാ​യ പൊ​ലീ​സ് കാ​വ​ലാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ അ​ഞ്ച്​ വ​ർ​ഷ​ത്തി​നി​ടെ കണക്കിൽ പെടാത്ത 6000 കോ​ടി ബി​ലീ​വേ​ഴ്സ് ച​ർ​ച്ച് രാജ്യ​ത്ത് എ​ത്തി​ച്ച​താ​യാ​ണ് ആ​ദാ​യ നി​കു​തി വകുപ്പിന്റെ കണ്ടെത്തൽ. വിദേശസഹായ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ തന്നെ ഏറ്റവും വലിയ കുംഭകോണമെന്നാണ് ബിലീവേഴ്സ് ചർച്ചുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ കുറിച്ച് ആദായ നികുതി വകുപ്പ് പറയുന്നത്.

ചാരിറ്റിക്കായി സ്വീകരിക്കുന്ന വിദേശ സഹായം അതിനായി തന്നെ ഉപയോഗിക്കണമെന്നും കണക്കുകൾ സർക്കാരിനു നൽകണമെന്നുമിരിക്കെ കൈപറ്റിയ തുക റിയൽ എസ്റ്റേറ്റ് മേഖലയിലെല്ലാമാണ് ബിലീവേഴ്സ് ചർച്ച് നിക്ഷേപിച്ചിരിക്കുന്നത് എന്നാണ് കണ്ടെത്തൽ. കണക്കുകൾ നൽകിയതിലും വലിയ പൊരുത്തക്കേടുണ്ട്. രാഷ്ട്രീയ നേതാക്കൾക്കും സാമ്പത്തിക സഹായം നൽകിയതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സ​ഭാ ആ​സ്ഥാ​ന​ത്ത് പാ​ർ​ക്കു​ചെ​യ്ത വാ​ഹ​ന​ത്തി​ൽ​നി​ന്നും കെ​ട്ടി​ട​ത്തി​ൽ​നി​ന്നു​മാ​യി ക​ണ​ക്കി​ൽ​പെ​ടാ​ത്ത 11 കോ​ടി പി​ടി​കൂ​ടി​യ​ത്. ഇ​തി​ൽ സ​ഭാ ആ​സ്ഥാ​ന​ത്തെ കെ​ട്ടി​ട​തപൽനിന്നാണ് രണ്ടു കോടിയുടെയുടെ നി​രോ​ധി​ത നോ​ട്ടു​ക​ൾ ക​ണ്ടെ​ടു​ത്ത​ത്. ബാക്കി 9 കോടി സ്ഥാ​ന വ​ള​പ്പി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ത്തി​ൽ​ നിന്നും കണ്ടെടുത്തു.