എൻഐഎ കോടതി ജഡ്ജി പി കൃഷ്ണകുമാറിന് കൊല്ലം ജില്ലാ ജഡ്ജിയായി പ്രെമോഷൻ; ഒമ്പത് ജഡ്ജിമാർക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പരിഗണിക്കുന്ന എൻഐഎ കോടതി ജഡ്ജി പി കൃഷ്ണകുമാറടക്കം പത്ത് ജുഡിഷ്യൽ ഓഫിസർമാർക്ക് സ്ഥലം മാറ്റം. എൻഐഎ കോടതി ജഡ്ജി പി കൃഷ്ണകുമാറിനെ പ്രെമോഷനിലൂടെ കൊല്ലം ജില്ലാ ജഡ്ജിയായാണ് നിയമിച്ചിട്ടുള്ളത്. ആലപ്പുഴ സ്വദേശിയാണ് കൃഷ്ണകുമാർ. പാലായിലെ മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജി കെ. കമനീസിനെയാണ് എൻഐഎ കോടതി ജഡ്ജിയായി നിയമിച്ചിട്ടുള്ളത്.

ത​​​ല​​​ശേ​​​രി ജി​​​ല്ലാ ജ​​​ഡ്ജി​​​യാ​​​യ ബി ​​​ക​​​ലാം പാ​​​ഷ​​​യെ പാ​​​ല​​​ക്കാ​​​ട് ജി​​​ല്ലാ ജ​​​ഡ്ജി​​​യാ​​​യും പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ ജ​​​ഡ്ജി ടികെ ര​​​മേ​​​ഷ്കു​​​മാ​​​റി​​​നെ കാ​​​സ​​​ര്‍​ഗോ​​ഡ് കു​​​ടും​​​ബ​​​ക്കോ​​​ട​​​തി ജ​​​ഡ്ജി​​​യാ​​​യും നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ട്. കോ​​​ഴി​​​ക്കോ​​​ട് വി​​​ജി​​​ല​​​ന്‍​സ് ജ​​​ഡ്ജി കെവി ജ​​​യ​​​കു​​​മാ​​​റി​​​നെ ത​​​ല​​​ശേ​​​രി ജി​​​ല്ലാ ജ​​​ഡ്ജി​​​യാ​​​യും തൃ​​​ശൂ​​​ര്‍ മോ​​​ട്ടോ​​​ര്‍ ആ​​​ക്‌​​​സി​​​ഡ​​ന്‍റ് ക്ലെ​​​യിംസ് ട്രൈ​​​ബ്യൂ​​​ണ​​​ല്‍ അ​​​ഡീ. ജി​​​ല്ലാ ജ​​​ഡ്ജി കെ. ​​​ആ​​​ര്‍. മ​​​ധു​​കു​​​മാ​​​റി​​​നെ പ​​​ത്ത​​​നം​​​തി​​​ട്ട ജി​​​ല്ലാ ജ​​​ഡ്ജി​​​യാ​​​യും നി​​​യ​​​മി​​​ച്ചു.

അടുത്തയാഴ്ച മുതൽ സ്വർണക്കടത്തുൾപ്പെടെയുള്ള കേസുകൾ പുതിയ ജഡ്ജിയാണ് പരിഗണിക്കുക. സ്വർണക്കടത്ത് കേസിൽ സ്വപ്നയൊഴികെയുള്ള മുഖ്യ പ്രതികൾ എൻഐഎ കോടതിയിൽ ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്.