വയനാട്: പോലീസും മാവോവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വയനാട്ടിൽ ഒരാൾ കൊല്ലപ്പെട്ടു. പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നൂ ഏറ്റുമുട്ടൽ നടന്നത്. 35 വയസ്സ് പ്രായമുള്ള വ്യക്തിയാണ് കൊല്ലപ്പെട്ടതെന്നാണ് സൂചന. പടിഞ്ഞാറത്തറയുടെയും ബാണസുരസാഗറിന്റെയും ഇടയിലുള്ള വാളാരംകുന്ന് മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായതെന്നാണറിയുന്നത്.
തിരച്ചിലിന് ഇറങ്ങിയ തണ്ടർബോൾട്ട് സംഘത്തെ ഭീകരൻ ആക്രമിച്ചതാണെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെയാണ് തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റമുട്ടലുണ്ടായത്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. മരിച്ചത് മാവോയിസ്റ്റ് ആണോ എന്ന കാര്യത്തിൽ സ്ഥിരീകരണമില്ല. പോലീസ് ഇതുവരെ വാർത്ത സ്ഥിരീകരിച്ചിട്ടില്ല.
പ്രദേശത്തേക്ക് രാവിലെ മുതൽ പോലീസ് എത്തുന്നുണ്ട്. മൂന്നുമാസത്തിലേറെയായി സംഘം തമ്പടിച്ചിരിക്കുകയായിരുന്നു എന്നാണ് സൂചന. മാവോയിസ്റ്റ് സാമിപ്യം ഈ പ്രദേശങ്ങളിൽ നേരത്തെ ഉണ്ടായിരുന്നു. സംഘത്തിൽ മൂന്നോ നാലോ പേരുണ്ട് എന്നാണ് പോലിസ് നൽകുന്ന സൂചന. സംഭവ സ്ഥലത്ത് നിന്നും ഇരട്ടക്കുഴൽ തോക്ക് കണ്ടെടുത്തു.