മുംബൈ, ഡെൽഹി,ബാംഗ്ലൂരൂ കടന്നു; ഇനി പ്ലേ ഓഫിൽ ഹൈദരാബാദോ കൊൽക്കത്തയോ

അബൂദബി: ഐപിഎല്ലിലെ ഏറ്റവും നിർണായകമായ മത്സരങ്ങളിലൊന്നിൽ റോയൽ ചാലഞ്ചേഴ്​സ്​ ബാംഗ്ലൂരിനെ ആറു വിക്കറ്റിന്​ തകർത്ത്​ ഡെൽഹി കാപ്പിറ്റൽസ്​ ​പോയൻറ്​ പട്ടികയിൽ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്ക്​ കടന്നു. ​പരാജയപ്പെ​ട്ടെങ്കിലും റൺറേറ്റിൻ്റെ ബലത്തിൽ ബാംഗ്ലൂരും പ്ലേഓഫ്​ ഉറപ്പിച്ചു.

152 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹി കാപ്പിറ്റൽസ്​ 17.3 ഓവറിനുള്ളിൽ മത്സരം തീർത്തിരുന്നെങ്കിൽ ബാംഗ്ലൂർ ​പ്ലേഓഫ്​ ഉറപ്പിക്കുമായിരുന്നില്ല. 14 പോയൻറുള്ള ബാംഗ്ലൂരിൻ്റെ റൺറേറ്റ്​ -0.172ഉം അത്രതന്നെ പോയൻറുള്ള കൊൽക്കത്തയുടെ റൺറേറ്റ്​ -0.214ഉം ആണ്​. ഇതോടെ എല്ലാ കണ്ണുകളും ഇന്ന് നടക്കുന്ന സൺറൈസേഴ്​സ്​ ഹൈദരാബാദ്​- മുംബൈ ഇന്ത്യൻസ്​ മത്സരത്തിലേക്കായി. 12 പോയൻറും പ്ലസ്​ റൺറേറ്റുമുള്ള ഹൈദരാബാദ്​ മത്സരം ജയിച്ചാൽ പ്ലേഓഫ്​ ​ഉറപ്പിക്കും. ഹൈദരാബാദ്​ പരാജയപ്പെട്ടാൽ കൊൽക്കത്തക്ക്​ ​ പ്ലേ ഒാഫിൽ പ്രവേശിക്കാം. ​18 പോയൻറുള്ള മുംബൈ ഒന്നാംസ്ഥാനക്കാരായി പ്ലേഓഫ്​ ഉറപ്പിച്ചിരുന്നു.

ചെറിയ സ്​കോർ പിന്തുടർന്നിറങ്ങിയ ഡെ ൽഹിയെ ശിഖർ ധവാനും (41 പന്തിൽ 54), അജിൻക്യ രഹാനെയും​( 46 പന്തിൽ 60) ചേർന്ന്​ പതുക്കെ വിജയത്തിലെത്തിക്കുകയായിരുന്നു​. ഒരു ഘട്ടത്തിൽ സ്​പിന്നർമാരെ ഉപയോഗിച്ച്​ ബാംഗ്ലൂർ ഡൽഹിയെ പ്രതിരോധത്തിലാക്കിയെങ്കിലും പന്തും (8), മാർകസ്​ സ്​റ്റോനിസും (10) ചേർന്ന്​ 19ാം ഓവറിൽ കളി ജയിപ്പിച്ചു.

ടോസ്​ നഷ്​ടപ്പെട്ട്​ ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂരിന്​ തുടക്കം മോശമായിരുന്നു. നാലാം ഓവറിൽ ജോഷ്​ ഫിലിപ്പെയെ (12) നഷ്​ടമായി. പിന്നീട്​ മലയാളി താരം ദേവ്​ദത്ത്​ പടിക്കലും (41 പന്തിൽ 50), ക്യാപ്​റ്റൻ വിരാട് കോഹ്​ലിയുമാണ്​ (24 പന്തിൽ 29) സ്​കോർ നീക്കിയത്​. പടിക്കലി​െൻറ നാലാം അർധ സെഞ്ച്വറിയാണിത്​. അവസാനത്തിൽ എത്തിയ എ.ബി ഡിവില്ലിയേഴ്​സ്​ (21 പന്തിൽ 35) ആഞ്ഞു വീശിയതോടെയാണ്​ ബാംഗ്ലൂർ​ പൊരുതാവുന്ന സ്​കോറിലേക്ക്​ എത്തിയത്​. ശിവം ദുബെ 11 പന്തിൽ 17 റൺസ്​ എടുത്തു. 33 റൺസിന്​ മൂന്നുവിക്കറ്റെടുത്ത ആൻറിച്​ നോർകിയ മാൻ ഓഫ്​ ദി മാച്ചായി.