കൊറോണക്കാലത്ത് കനത്ത പ്രഹരം; ബാങ്കുകളിൽ പണം പിൻവലിക്കൽ സൗജന്യം മൂന്ന്​ തവണ മാത്രം ; അതിന്​ ശേഷം വൻചാർജ്

ന്യൂഡെൽഹി: ബാങ്കുകളിൽ പ്രതിമാസം മൂന്ന്​ തവണ മാത്രം പണം പിൻവലിക്കൽ സൗജന്യം. അതിന് ശേഷം ഇനി ചാർജ്​ വരുന്നു. രാജ്യത്തെ പ്രമുഖ ബാങ്കുകൾ ഇതിനുളള നടപടി ക്രമങ്ങളുമായി മുന്നോട്ട്​ പോവുകയാണെന്നാണ്​ റിപ്പോർട്ട്​. ബാങ്ക്​ ഓഫ്​ ബറോഡ, പഞ്ചാബ്​ നാഷണൽ ബാങ്ക്​, ആക്​സിസ്​ ബാങ്ക്​, സെൻററൽ ബാങ്ക്​ എന്നിവയാണ്​ ചാർജ്​ ഈടാക്കാൻ ഒരുങ്ങുന്ന ബാങ്കുകൾ. ഇതിൽ ബാങ്ക്​ ഓഫ്​ ബറോഡ നവംബറിൽ തന്നെ പ്രത്യേക നിരക്ക്​ ഈടാക്കി തുടങ്ങുമെന്നാണ്​ റിപ്പോർട്ടുകൾ.

പ്രതിമാസം മൂന്ന്​ തവണ മാത്രം അക്കൗണ്ടിൽ നിന്ന്​ പണം പിൻവലിക്കൽ സൗജന്യമായിരിക്കും. അതിന്​ ശേഷം 150 രൂപ ചാർജായി ഈടാക്കാനാണ്​ പദ്ധതി. പണം നിക്ഷേപിക്കു​േമ്പാഴും മൂന്ന്​ തവണ സൗജന്യമായി നിക്ഷേപിക്കാം. പിന്നീട്​ ഓരോ ഇടപാടിനും 40 രൂപ നൽകണം.

കറൻസ്​ അക്കൗണ്ടിനും ഓവർ ഡ്രാഫ്​റ്റിനും നിയന്ത്രണങ്ങളുണ്ട്​. കറൻറ്​ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനും പണം പിൻവലിക്കുന്നതിനും ചാർജുണ്ടാവും. ഓവർ ഡ്രാഫ്​റ്റിനും പ്രത്യേക ചാർജ്​ നൽകേണ്ടി വരുമെന്നാണ്​ സൂചന. അതേസമയം, ​ഇതുമായി ബന്ധപ്പെട്ട വാർത്ത പുറത്ത്​ വന്നതിന്​ പിന്നാലെ കോൺഗ്രസ്​ ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ ശക്തമായ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്.