കൂറ്റൻ ബാർജുകളും വൻബോ​ട്ടു​കളും ക​യ​റ്റാനും ഇറക്കാനും ഭീ​മൻ എ​യ​ര്‍ബ​ലൂൺ ; നൂ​ത​ന സം​വി​ധാ​നം വൻവിജയം

കൊ​ച്ചി: ല​ക്ഷ​ദ്വീ​പി​ല്‍ വ​ലി​യ ബോ​ട്ടു​ക​ളും ബാ​ര്‍​ജു​ക​ളു​മെ​ല്ലാം ക​യ​റ്റാ​നും ഇ​റ​ക്കാ​നും നൂ​ത​ന സം​വി​ധാ​ന​മൊ​രു​ക്കി പോ​ര്‍​ട്ട് ഷി​പ്പി​ങ് ആ​ന്‍​ഡ് ഏ​വി​യേ​ഷ​ന്‍ വ​കു​പ്പ്. ഭീ​മാ​കാ​ര​മാ​യ എ​യ​ര്‍ ബ​ലൂ​ണ്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ഏ​റെ വ്യ​ത്യ​സ്ത ബാ​ര്‍​ജി​ങ് സൗ​ക​ര്യ​മൊ​രു​ക്കി​യ​ത്. 12 മീ​റ്റ​ര്‍ നീ​ള​മു​ള്ള ബ​ലൂ​ണ്‍ കാ​റ്റി​ല്ലാ​തെ വെ​ള്ള​ത്തി​ലി​ട്ട് ഇ​തി​നു​മു​ക​ളി​ലേ​ക്ക് ബോ​ട്ട് എ​ത്തി​ക്കു​ക​യും ശ​ക്തി​യേ​റി​യ കം​പ്ര​സ​ര്‍ ഉ​പ​യോ​ഗി​ച്ച്‌ ബ​ലൂ​ണി​ല്‍ കാ​റ്റ് നി​റ​ച്ച​ശേ​ഷം എ​ന്‍​ജി​ന്‍ ഉ​പ​യോ​ഗി​ച്ച്‌ ക​ര​യി​ലേ​ക്ക് വ​ലി​ച്ച​ടു​പ്പി​ക്കു​ക​യും ഇ​തിനൊപ്പം ബോ​ട്ട് നീ​ങ്ങു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്.

100 ട​ണ്‍ ഭാ​ര​മു​ള്ള മെ​ക്ക​നൈ​സ്ഡ് ബാ​ര്‍​ജ് ക​ര​യി​ലേ​ക്ക​ടു​പ്പി​ച്ച്‌ ഇതിന്റെ പ്ര​വ​ര്‍​ത്ത​നം വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കി. നേ​ര​ത്തേ വു​ഡ​ന്‍ സ്ലി​പ്പ​ര്‍, എം.​എ​സ് റോ​ള​ര്‍ തു​ട​ങ്ങി​യ​വ​യാ​ണ് ക​യ​റ്റാ​നും (ഹോ​ളി​ങ് അ​പ്) ഇ​റ​ക്കാ​നും (ലോ​ഞ്ചി​ങ്) ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ഇ​തി​ല്‍ ഘ​ര്‍​ഷ​ണം കൂ​ടു​ത​ലാ​യ​തു​കൊ​ണ്ട് ഏ​റെ പ​ണി​പ്പെ​ട്ടാ​ണ് ക​യ​റ്റു​ന്ന​തും ഇ​റ​ക്കു​ന്ന​തും.

ദ്വീ​പു​ക​ള്‍​ക്കി​ട​യി​ല്‍ യാ​ത്ര ചെ​യ്യു​ന്ന ചെ​റു​ക​പ്പ​ലു​ക​ള്‍, ഹൈ​സ്പീ​ഡ് ക്രാ​ഫ്റ്റ്, ബോ​ട്ടു​ക​ള്‍, ചെ​റു​വ​ള്ള​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ ഇ​തി​ലൂ​ടെ ഇ​റ​ക്കു​ക​യും ക​യ​റ്റു​ക​യും ചെ​യ്യാം. ഒ​രു ചെ​റി​യ ഷി​പ്​​യാ​ര്‍​ഡിെന്‍റ പ്ര​വ​ര്‍​ത്ത​ന​മാ​ണ് ഇ​തി​ലൂ​ടെ ന​ട​ക്കു​ന്ന​ത്. നി​ല​വി​ല്‍ ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ട​ത്തി​നു​കീ​ഴി​ലെ ക​പ്പ​ലു​ക​ളും മ​റ്റും കൊ​ച്ചി​ന്‍ ഷി​പ്​​യാ​ര്‍​ഡി​ല്‍ ഡോ​ക് ചെ​യ്യു​ന്ന​തി​ന്​ പ്ര​തി​ദി​നം ല​ക്ഷ​ങ്ങ​ളുെ​ട ചെ​ല​വ് വ​രാ​റു​ണ്ട്. ഈ ​സം​വി​ധാ​ന​ത്തി​ലൂ​ടെ വ​ന്‍ തു​ക ലാ​ഭി​ക്കാ​നാ​വുെ​മ​ന്ന് പോ​ര്‍​ട്ട് അ​ധി​കൃ​ത​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. പോ​ര്‍​ട്ടി​ന്​ അ​നു​ബ​ന്ധ​മാ​യി​ത​ന്നെ റി​പ്പ​യ​ര്‍ യാ​ര്‍​ഡ് ഒ​രു​ക്കു​ന്ന കാ​ര്യ​വും ല​ക്ഷ​ദ്വീ​പ് ഭ​ര​ണ​കൂ​ടം ആ​ലോ​ചി​ക്കു​ന്നു​ണ്ട്.