വൈകാതെ സ്വകാര്യവൽക്കരണം; ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറച്ച് റെയിൽവേ

പാലക്കാട്: ജീവനക്കാരുടെ ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കാൻ റെയിൽവേ നടപടി തുടങ്ങി. റെയിൽവേ സ്വകാര്യവത്കരണനീക്കം ശക്തമാക്കിയതിനു പിന്നാലെയാണ് ഇപ്പോൾ ജീവനക്കാർക്കുള്ള ആനുകൂല്യങ്ങൾ കുറക്കുന്നത്‌. ഇതെ തുടർന്ന് മുഴുവൻപേരുടെയും ക്ഷാമബത്ത മരവിപ്പിക്കുകയും 43,600 രൂപയിൽ കൂടുതൽ ശമ്പളമുള്ള ജീവനക്കാരുടെ രാത്രിബത്ത ഒഴിവാക്കുകയും ചെയ്തു.

2020 ജനുവരി ഒന്നുമുതൽ റെയിൽവേ ജീവനക്കാരുടെ ക്ഷാമബത്ത കണക്കാക്കേണ്ടതാണ്. എന്നാൽ, കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2021 ജൂലായ് വരെയുള്ള ക്ഷാമബത്ത മരവിപ്പിച്ചിരിക്കയാണ്. രാത്രിബത്ത ഒഴിവാക്കുമ്പോൾ ജീവനക്കാരുടെ ശമ്പളത്തിൽ 10 മുതൽ 15 ശതമാനം വരെ കുറവ് വരും.

സ്റ്റേഷൻമാസ്റ്റർമാർ, ലോക്കോ പൈലറ്റ്മാർ, ഓപ്പറേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർക്ക് മാസത്തിൽ എട്ടുമുതൽ 10വരെ ദിവസങ്ങളിൽ രാത്രിയിലാണ് ജോലി. ഈ ദിവസങ്ങളിലെ ഇവരുടെ ബത്ത ഇതോടെ നഷ്ടമാകും.