സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതാവ് ലാൽ കോയിൽ പറമ്പിൽ അന്തരിച്ചു

ചേർത്തല: സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ നേതാവ് ലാൽ കോയിൽ പറമ്പിൽ (72) അന്തരിച്ചു. ചേർത്തല കെ വി എം ആശുപത്രിയിൽ പുലർച്ചെ 5.30നായിരുന്നു അന്ത്യം. സംസ്ക്കാരം നാളെ 11.30 ന് (വെള്ളി) അർത്തുങ്കൽ സെൻ്റ് ആൻഡ്രൂസ് ബസലിക്കാ പള്ളിയിൽ.

ദീർഘകാലം മത്സ്യത്തൊഴിലാളികളുടെ കരുത്തുറ്റ നേതാവായിരുന്നു ലാൽ കോയിൽപറമ്പിൽ ‘
മുൻ കെ.സി വൈ എം ജനറൽ സെക്രട്ടറിയും ജനാധിപത്യ സംരക്ഷണ സമിതി സ്ഥാപക നേതാ പക്കളിലൊരാളുമായിരുന്നു ലാൽ. അർത്തുങ്കൽ കോയിൽ പറമ്പിൽ റിട്ട.എക്സ് സർവീസ് ഉദ്യോഗസ്ഥൻ കെ ജി വർഗീസിൻ്റെയും റിട്ട. അധ്യാപിക കെ. വി ബാർബരയുടെയും മകനാണ് .