ആലപ്പുഴയിൽ 332 പേർക്ക് രോഗബാധ;7725 പേർ ചികിത്സയിൽ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 332 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 312 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 17 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല .

3 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയതാണ്. 497 പേരുടെ പരിശോധനാഫലം നെഗറ്റീവായി.

ആകെ 21551 പേർ രോഗ മുക്തരായി. 7725 പേർ ചികിത്സയിൽ ഉണ്ട്.