കോട്ടയത്ത് 458 പേർക്കു കൂടി രോഗബാധ ; 455 പേർക്കും സമ്പർക്കം മുഖേന രോഗം

കോട്ടയം: ജില്ലയിൽ 458 പേർക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. 455 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. നാല് ആരോഗ്യ പ്രവർത്തകരും ഇതിൽ ഉൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേരും രോഗബാധിതരായി. പുതിയതായി 4831 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരിൽ 199 പുരുഷൻമാരും 201 സ്ത്രീകളും 58 കുട്ടികളും ഉൾപ്പെടുന്നു. അറുപതു വയസിനു മുകളിലുള്ള 72 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

505 പേർക്ക് കൂടി രോഗം ഭേദമായി. നിലവിൽ 7153 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 20755 പേർ കൊറോണ ബാധിതരായി. 13568 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 18841 പേർ ക്വാറൻറയിനിൽ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

ഈരാറ്റുപേട്ട-59,കോട്ടയം-34
പനച്ചിക്കാട്-24,പുതുപ്പള്ളി-22,
വാഴപ്പള്ളി-21,ഏറ്റുമാനൂർ-20
കങ്ങഴ-18, ചങ്ങനാശേരി-15
പാറത്തോട്, വൈക്കം, അയർക്കുന്നം-14,എരുമേലി, കുമരകം-13, കറുകച്ചാൽ-12
അതിരമ്പുഴ, വെച്ചൂർ -10
തലയാഴം, ആർപ്പൂക്കര-9
പാമ്പാടി, അയ്മനം-8
തലയോലപ്പറമ്പ് -7

മരങ്ങാട്ടുപിള്ളി, മുണ്ടക്കയം, തൃക്കൊടിത്താനം, കുറിച്ചി-6
വാകത്താനം, പള്ളിക്കത്തോട്, മാടപ്പള്ളി കാണക്കാരി, പൂഞ്ഞാർ, മാഞ്ഞൂർ,- 5, നീണ്ടൂർ, ടിവി പുരം, കാഞ്ഞിരപ്പള്ളി, രാമപുരം, തിരുവാർപ്പ്-4
എലിക്കുളം, കല്ലറ-3

കടുത്തുരുത്തി, പാലാ, നെടുംകുന്നം, വെള്ളൂർ, മീനടം-2, പൂഞ്ഞാർ തെക്കേക്കര, വെള്ളാവൂർ, മറവന്തുരുത്ത് ,അകലക്കുന്നം, വിജയപുരം, തിടനാട്, കുറവിലങ്ങാട് , മണിമല, മീനച്ചിൽ, ചിറക്കടവ്, തലപ്പലം, ഉദയനാപുരം, ഉഴവൂർ, മേലുകാവ് -1.