കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് പിസി തോ​മ​സ് യുഡിഎഫിലേക്ക് ; തീരുമാനം ഉടൻ

കോ​ട്ട​യം: കേ​ര​ള കോ​ണ്‍​ഗ്ര​സ് നേ​താ​വ് പിസി തോ​മ​സ് താമസിയാതെ യുഡിഎഫിൽ ചേരുമെന്ന് സൂചന. ദീർഘനാളായി എ​ന്‍​ഡി​എ മു​ന്ന​ണിയിൽ നിന്നെങ്കിലും കാര്യമായ നേട്ടമില്ലാത്ത സാഹചര്യത്തിലാണ് പിസി തോമസ് മുന്നണി വിട്ട് യുഡിഎഫിൽ ചേരാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം വൈകാതെ ഉണ്ടാകും.

മുന്നണി പ്രവേശനത്തിന് പിസി തോമസ് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി എ​ന്നി​വ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി.

ജോ​സ് കെ ​മാ​ണി​ ​യു​ഡി​എ​ഫ് വി​ട്ട​തോ​ടെ​യാ​ണ് തോ​മ​സും കൂ​ട്ട​രും യു​ഡി​എ​ഫ് പ്ര​വേ​ശ​ന​ത്തി​നു താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച​ത്. കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജോ​സ​ഫ് വി​ഭാ​ഗ​വു​മാ​യി യോ​ജി​ക്കാ​നാ​യി​രു​ന്നു ആ​ദ്യ ച​ര്‍​ച്ച​യെ​ങ്കി​ലും ഈ ​നീ​ക്ക​ത്തി​നു ജോ​സ​ഫ് ഗ്രൂ​പ്പി​ല്‍ നി​ന്നും വേ​ണ്ട​ത്ര പി​ന്തു​ണ ല​ഭി​ച്ചി​ല്ല. ഇ​തോ​ടെ​യാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്തി മു​ന്ന​ണി​യി​ലെ​ത്താ​നു​ള്ള നീ​ക്കം തോ​മ​സ് ആ​രം​ഭി​ച്ച​ത്.

നി​യ​മ​സ​ഭ​യി​ലേ​ക്ക് പാ​ലാ, പൂ​ഞ്ഞാ​ര്‍, കോ​ത​മം​ഗ​ലം സീ​റ്റു​ക​ളി​ല്‍ ഏ​തെ​ങ്കി​ലും ഒ​ന്നി​ല്‍ മ​ത്സ​രി​ക്കാ​നാ​ണ് തോ​മ​സ് ആഗ്രഹിക്കുന്നത്. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളെ ഇക്കാര്യം അ​റി​യി​ക്കു​ക​യും ചെ​യ്തു. പ​ഴ​യ മൂ​വാ​റ്റു​പു​ഴ പാ​ര്‍​ല​മെ​ന്‍റ് മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ ഈ ​നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ തോ​മ​സി​നു വ്യ​ക്തി​ബ​ന്ധ​ങ്ങ​ളും സ്വാ​ധീ​ന​വു​മു​ണ്ട്. എ​ന്നാ​ല്‍ സീ​റ്റി​ന്‍റെ കാ​ര്യ​ത്തി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം വ്യ​ക്ത​മാ​യ ഉ​റ​പ്പൊ​ന്നും ഇ​തു​വ​രെ ന​ല്‍​കി​യി​ട്ടി​ല്ല.

എ​ന്‍​ഡി​എ മു​ന്ന​ണി​യി​ല്‍ നി​ന്നും പു​റ​ത്തു​പോ​ക​ണ​മെ​ന്ന് പാ​ര്‍​ട്ടി​ക്കു​ള്ളി​ലും അ​ഭി​പ്രാ​യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. പാ​ര്‍​ട്ടി വൈ​സ് ചെ​യ​ര്‍​മാ​ന്‍ രാ​ജ​ന്‍ ക​ണ്ണാ​ട്ടടക്കം തോമസിൻ്റെ നീക്കങ്ങൾക്ക് പൂർണ പിന്തുണയുമായി രംഗത്തുണ്ട്. പാ​ര്‍​ട്ടി​യു​ടെ പ​ല നേ​താ​ക്ക​ളും തോ​മ​സി​നെ നേ​രി​ല്‍ ക​ണ്ടു എ​ന്‍​ഡി​എ വി​ട​ണ​മെ​ന്നും യു​ഡി​എ​ഫ് മു​ന്ന​ണ​യി​ല്‍ ചേ​ര​ണ​മെ​ന്നും ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു.

എ​ന്‍​ഡി​എ മു​ന്ന​ണി​യി​ല്‍ നി​ന്ന് പാ​ര്‍​ട്ടി​ക്കു വേ​ണ്ട​ത്ര പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്നി​ല്ലെ​ന്നും കേ​ന്ദ്ര കോ​ര്‍​പ​റേ​ഷ​ന്‍, ബോ​ര്‍​ഡ് സ്ഥാ​ന​ങ്ങ​ളി​ല്‍ അ​ര്‍​ഹ​മാ​യ സ്ഥാ​നം ന​ല്‍​കി​യി​ല്ലെ​ന്നും പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ വി​മ​ര്‍​ശ​ന​മു​യ​ര്‍​ന്നി​രു​ന്നു.ഇ​ക്കാ​ര്യം തോ​മ​സ് എ​ന്‍​ഡി​എ നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു.