സർക്കാരിന്റെ നേട്ടമായി വ്യാഖ്യാനിച്ച് വികെ പ്രശാന്തിൻ്റെ വ്യാജ ഫെയ്സ് ബുക്ക് പോസ്റ്റ്; വിവാദമായപ്പോൾ പിൻവലിച്ചു

തിരുവന്തപുരം: സർക്കാരിൻ്റെ നേട്ടമായി ചിത്രീകരിച്ച് വികെ പ്രശാന്ത് എംഎൽഎയിട്ട പോസ്റ്റ് വിവാദമായപ്പോൾ പിൻവലിച്ചു. ലൈഫ് പദ്ധതിയുടെ പേരിലിട്ട വ്യാജ ഫെയ്സ്സ് ബുക്ക് പോസ്റ്റാണ് വിവാദമായത്. സർക്കാരിന്റെ നേട്ടമായി വ്യാഖ്യാനിച്ച് ഒരു കുടുംബം പഴയ വീടിന്റെ മുറ്റത്ത് നിൽക്കുന്നതും പുതിയ വീട് ഉണ്ടാക്കിയതിനു ശേഷവുമുള്ള ചിത്രമാണ് എംഎൽഎ പോസ്റ്റ് ചെയ്തത്.

വീടിന്റെ യഥാർത്ഥ ഉടമ ഇത് ചോദ്യം ചെയ്ത് രംഗപ്രവേശം ചെയ്തതോടെയാണ് എംഎൽഎ പോസ്റ്റ് പിൻവലിച്ചത്. വീട്ടുടമയുടെ മകൻ ജെമിച്ചൻ ജോസ് ആണ് കൂലിപ്പണിയെടുത്ത് അധ്വാനിച്ചുണ്ടാക്കിയ വീടാണിതെന്ന് അറിയിക്കുകയായിരുന്നു. എംഎൽഎ അവകാശപ്പെട്ട പോലെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയത് അല്ലെന്നും ഇവർ പറഞ്ഞു. വീട് നിർമ്മാണത്തിന് സർക്കാരിന്റെ ഒരു സഹായവും ലഭിച്ചിട്ടില്ലെന്നും ഉടമ പറയുന്നു.