വി​ദ്യാ​രം​ഭം ഇ​ക്കു​റി വീ​ടു​ക​ളി​ല്‍ ത​ന്നെ ; നിയന്ത്രണങ്ങൾ പാലിക്കാൻ നിർദ്ദേശം

തിരുവനന്തപുരം: കൊറോണ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ദ്യാ​രം​ഭം ഇ​ക്കു​റി വീ​ടു​ക​ളി​ല്‍ ത​ന്നെ ന​ട​ത്തു​ന്ന​താ​ണ് ഉ​ചി​ത​മെ​ന്ന് മുഖ്യമന്ത്രി. കൊറോണ മാ​ന​ദ​ണ്ഡം പാ​ലി​ച്ച്‌ മാ​ത്ര​മേ മാ​താ​പി​താ​ക്ക​ളും ബ​ന്ധു​ക്ക​ളും ഈ ​ച​ട​ങ്ങു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​വൂ. സംസ്ഥാനത്ത് പ്രതിദിന കൊറോണ പോസിറ്റിവിറ്റി നിരക്ക് കുറയുന്നുണ്ടെങ്കിലും ആഘോഷങ്ങളില്‍ കുറേക്കാലത്തേക്ക് കൂടി നിയന്ത്രണം തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കേസുകളുടെ എണ്ണം കുറയുന്നത് രോഗ വ്യാപനം പിന്‍വാങ്ങുന്നതിന്റെ സൂചനയാണെന്ന് ഉറപ്പിക്കാനാവില്ല. കേസുകള്‍ കുറഞ്ഞ് പിന്നീട് വീണ്ടും വലിയ തോതില്‍ വ്യാപനം ഉണ്ടായ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിവാഹങ്ങള്‍ അധികമായി നടക്കുന്ന സമയമാണ്. വിവാഹ ചടങ്ങുകളില്‍ അനുവദനീയമായതിലും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചടങ്ങുകളില്‍ കൊറോണ മാനദണ്ഡങ്ങള്‍ ഉറപ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്വകാര്യ വാഹനങ്ങളിലും ടാക്‌സികളിലും പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കാത്ത സാഹചര്യമുണ്ട്. ഇതു പാടില്ല. ഡ്രൈവിങ് സ്‌കൂളുകളുടെ വാഹനങ്ങളിലടക്കം പ്രോട്ടോക്കോള്‍ പാലിക്കണം. മാസ്‌ക്, സാനിറ്റൈസര്‍ തുടങ്ങിയ മുന്‍കരുതലുകള്‍ പാലിക്കണം. ഗര്‍ഭിണികളായ രോഗികള്‍ക്ക് ആശുപത്രികളില്‍ ചികിത്സ നിഷേധിക്കരുത്. ഗര്‍ഭിണികള്‍ക്ക് കൊറോണ നില കണക്കിലെടുക്കാതെ പ്രസവ ശുശ്രൂഷയും ചികിത്സയും ആശുപത്രികള്‍ നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.