ആശുപത്രിവാസം മറയാക്കി ജാമ്യം നേടാൻ ശിവശങ്കർ; കുരുക്കാൻ കസ്റ്റംസ്

കൊ​ച്ചി: ദേഹാസ്വസ്ഥ്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ കഴിയുന്ന മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറ എം ശിവശങ്കറിനെ കൂടുതല്‍ പരിശോധനകള്‍ക്ക് വിധേയനാക്കി. ആരോഗ്യനില തൃപ്തികരമെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തലെങ്കിലും കടുത്ത പുറംവേദനയെന്ന് ശിവശങ്കര്‍ ആവര്‍ത്തിക്കുകയാണ്. അന്വേഷണം തടസപ്പെടുത്താനുള്ള നീക്കമാണ് ഈ ആശുപത്രിവാസമെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തല്‍. ശിവശങ്കര്‍ നാളെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയേക്കും.

ഇഡിയുടെ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനൊപ്പം നിലവിലെ മെഡിക്കല്‍ റിപ്പോര്‍ട്ടും പരിഗണിച്ചാല്‍ ജാമ്യം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും കസ്റ്റംസ് വിലയിരുത്തുന്നു. അതിനാല്‍ ശിവശങ്കറിന്റെ പങ്ക് വ്യക്തമാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കാനുള്ള സാധ്യതയാണ് കസ്റ്റംസ് തേടുന്നത്.

അതിനിടയിൽ യു​എ​ഇ കോ​ൺ​സു​ലേ​റ്റി​ന് സ​ര്‍​ക്കാ​റു​മാ​യു​ള്ള പോ​യി​ന്‍റ് ഓ​ഫ് കോണ്‍ടാക്ട് താ​നാ​യി​രു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ എ​ൻ​ഫോ​ഴ്സ്മെ​ന്‍റി​ന് മൊ​ഴി ന​ൽ​കി. 2016 മു​ത​ൽ സ​ർ​ക്കാ​രും യു​എ​ഇ കോ​ൺ​സു​ല​റ്റും ത​മ്മി​ൽ ഉ​ള്ള പോ​യി​ന്‍റ് ഓ​ഫ് കോ​ൺ​ടാ​ക്ട് ആ​യി​രു​ന്നു താ​നെ​ന്നാ​ണ് മൊ​ഴി.

എ​ന്നാ​ൽ സ്വ​പ്ന സു​രേ​ഷ് മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത് പോ​ലെ 2017 ക്ലി​ഫ് ഹൗ​സി​ൽ സ്വ​പ്ന​യോ​ടൊ​പ്പം മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​തി​നെ​ക്കു​റി​ച്ച് ഓ​ർ​മ​യി​ല്ലെ​ന്നും ശി​വ​ശ​ങ്ക​ർ വ്യ​ക്ത​മാ​ക്കു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലും അ​ല്ലാ​തെ​യും പ​ല​ത​വ​ണ ക​ണ്ട​താ​യു​ള്ള സ്വ​പ്ന​യു​ടെ മൊ​ഴി​യോ​ട് പ്ര​തി​ക​രി​ക്കാ​ൻ ശി​വ​ശ​ങ്ക​ർ ത​യാ​റാ​യി​ല്ല.