സമരങ്ങളെല്ലാം അടഞ്ഞ അധ്യായം; മനം നിറഞ്ഞ് ജോസ് കെ മാണിയെ വരവേറ്റ് കോടിയേരി; നന്ദി പറഞ്ഞ് ജോസ്

തിരുവനന്തപുരം: ഇടതു മുന്നണിയിൽ ചേക്കേറിയതിനു ശേഷം ആദ്യമായി ജോസ് കെ മാണി എ.കെ.ജി സെന്‍ററിലും എം എന്‍ സ്മാരകത്തിലും എത്തി. മനം നിറഞ്ഞ സന്തോഷത്തോടെ നേതാക്കൾ സ്വീകരിച്ചു. കോടിയേരി ബാലകൃഷ്ണനും കാനം രാജേന്ദ്രനും ഉള്‍പ്പടെയുള്ള ഇടതുനേതാക്കളെ കണ്ട് ജോസ് കെ മാണി നന്ദി അറിയിച്ചു.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്‍പ് മുന്നണി പ്രവേശനമുണ്ടാകുമെന്നും പഴയസമരങ്ങളെല്ലാം അടഞ്ഞ അധ്യായമെന്നും ജോസ് കെ മാണി പറഞ്ഞു. എം.പി ബോര്‍ഡുള്ള കാര്‍ ഒഴിവാക്കി എം എന്‍ സ്്മാരകത്തില്‍ എ.കെ.ജി സെന്‍റിലെ കാറിലാണ് ജോസ് എത്തിയത്.

കേരള രാഷ്ട്രീത്തിലെ മാറുന്ന മുന്നണി സമവാക്യങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെടാന്‍ അധികതാമസമില്ലന്ന് വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങൾ. കൂടിക്കാഴ്ചക്കെത്തിയ ജോസ് കെ മാണിയെ യാത്രയക്കാന്‍ എകെണ്ടി സെന്‍ററിന്റെ പടിവരെയെത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചേരുന്നതിനിടയാണ് ജോസ് കെ മാണി റോഷി അഗസ്റ്റിനൊപ്പം പാര്‍ട്ടി ആസ്ഥാനത്തെത്തിയത്.

തലസ്ഥാനത്തെത്തിയ ജോസ് കെ മാണിയുടെ ഇന്നത്തെ ആദ്യ രാഷ്ട്രീയ നീക്കം പക്ഷെ കേരള കോണ്‍ഗ്രസിനേ ഏറെ എതിര്‍ത്തിരുന്ന കാനവുമായുള്ള ചര്‍ച്ച ചെയ്തു. എംഎന്‍സ്മാരകത്തിലെത്തിയ ജോസുമായി പതിനഞ്ചുമിനിറ്റോളം കാനവുമായി സംസാരിച്ചു.

അതേസമയം യു.ഡി.എഫ് നല്‍കിയ എംപി സ്ഥാനത്തിന്റെ ബോര്‍ഡുള്ള കാറിലാണ് ജോസ് എകെജി സെന്‍റിലെത്തിയത് എന്നാല്‍ എം.പി ബോര്‍ഡുള്ള കാര്‍ ഒഴിവാക്കി എ.കെ.ജി സെന്‍ററിലെ കാറിലെ എംഎന്‍സ്മാരകത്തിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട് ചോദ്യത്തിന് അതു വിവാദമാക്കേണ്ടതില്ലെന്നായിരുന്ന ജോസിന്റെ മറുപടി.