കാപ്പൻ എ​ൽ​ഡി​എ​ഫ് വി​ടു​മെ​ന്ന് എംഎം ഹ​സ​ൻ; വിടില്ലെന്ന് കാപ്പനും

തി​രു​വ​ന​ന്ത​പു​രം: മാ​ണി സി. ​കാ​പ്പ​ൻ എ​ൽ​ഡി​എ​ഫ് വി​ടു​മെ​ന്ന് പ​റ​ഞ്ഞു​വെ​ന്ന് യു​ഡി​എ​ഫ് ക​ൺ​വീ​ന​ർ എംഎം ഹ​സ​ൻ. ഇ​ട​ത് മു​ന്ന​ണി പാ​ലാ സീ​റ്റ് ജോ​സ് കെ ​മാ​ണി​ക്ക് കൊ​ടു​ത്താ​ൻ എ​ൽ​ഡി​എ​ഫ് വി​ടു​മെ​ന്ന് മാ​ണി സി ​കാ​പ്പ​ൻ പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താ​വി​നെ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വി​ളി​ച്ച​റി​യി​ച്ച​തെ​ന്നും ഹ​സ​ൻ പ​പറയുന്നു.

എ​ൽ​ഡി​എ​ഫ് മു​ങ്ങു​ന്ന ക​പ്പ​ലാ​ണ്. ജോ​സ് കെ ​മാ​ണി വ​ന്ന​തു​കൊ​ണ്ട് നേ​ട്ട​മു​ണ്ടാ​കി​ല്ല. എ​ൻ​സി​പി​യി​ൽ നി​ന്നും കൊ​ഴി​ഞ്ഞു​പോ​ക്കു​ണ്ടാ​കും. കേ​ര​ള കോ​ൺ​ഗ്ര​സ് കോ​ട്ട​യം എം​പി സ്ഥാ​ന​വും ജോസ് കെ മാണി രാ​ജി വ​യ്ക്ക​ണ​മെ​ന്നും ഹ​സ​ൻ ആവ‍ശ്യപ്പെട്ടു.

എന്നാൽ പാ​ലാ സീ​റ്റി​ൽ നി​ല​വി​ൽ ത​ർ​ക്ക​ങ്ങ​ളൊ​ന്നു​മി​ല്ലന്നും എ​ൽ​ഡി​എ​ഫി​നൊ​പ്പം അ​ടി​യു​റ​ച്ച് നി​ൽ​ക്കു​മെ​ന്ന് മാ​ണി സി ​കാ​പ്പ​ൻ പ​റ​ഞ്ഞു.

എ​ൽ​ഡി​എ​ഫി​ലേ​ക്ക് ആ​രു വ​ന്നാ​ലും പാ​ലാ സീ​റ്റ് വി​ട്ടു​കൊ​ടു​ക്കി​ല്ല. യു​ഡി​എ​ഫു​മാ​യി ച​ർ​ച്ച ന​ട​ത്തി​യെ​ന്ന​ത് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ വാ​ർ​ത്ത​യാ​ണെ​ന്നും കാ​പ്പ​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.