100 ജിബി 4ജി ഡാറ്റ 56 ദിവസ വാലിഡിറ്റി പുതിയ പ്ലാനുമായി വോഡഫോൺ ഐഡിയ

മുംബൈ: കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ – വിഐ (വോഡഫോൺ ഐഡിയ) പുതിയൊരു പ്രീപെയ്ഡ് ഡാറ്റ പായ്ക്ക് കൂടി അവതരിപ്പിച്ചു. 100 ജിബി 4ജി ഡാറ്റ നൽകുന്ന പ്ലാനാണ് വിഐ അവതരിപ്പിച്ചത്. 56 ദിവസത്തെ വാലിഡിറ്റി നൽകുന്ന ഈ പ്ലാനിനായി ഉപയോക്താവ് ചിലവഴിക്കേണ്ടത് 351 രൂപയാണ്. വിഐയുടെ ഈ പുതിയ ഡാറ്റാ പായ്ക്ക് ഓൺലൈൻ ക്ലാസുകൾക്കായി ഇന്റനെറ്റ് ഉപയോഗിക്കുന്ന വിദ്യാർത്ഥികൾക്കും വീട്ടിലിരുന്ന് ജോലി ചെയ്യുന്നവർക്കും ഒടിടി സ്ട്രീമിങ്, ഐപിഎൽ എന്നിവ ഫോണിൽ കാണുന്നവർക്കും സഹായകരമാവുന്ന പ്ലാനാണ്.

കുറഞ്ഞ നിരക്കിൽ കൂടുതൽ ഡാറ്റ നൽകുന്ന പുതിയ പ്ലാൻ രണ്ട് മാസത്തോളം വാലിഡിറ്റിയും നൽകുന്നുവെന്നതാണ് ശ്രദ്ധേയം.ഇന്ത്യയിലെ ഏറ്റവും ശക്തമായ 4ജി നെറ്റ്‌വർക്ക്, ജിഗ്‌നെറ്റ് പ്രഖ്യാപിച്ച് വിഐ ഇന്ത്യയിലെ മൊബൈൽ ഇന്റർനെറ്റ് ഉപയോഗത്തിലും വലിയ മാറ്റങ്ങൾ വരുത്തും. വോഡഫോണും ഐഡിയയും ലയിക്കുകയും. രണ്ട് കമ്പനികളുടെയും വലിയ സ്പെക്ട്രം പോർട്ട്‌ഫോളിയോ പ്രയോജനപ്പെടുത്തി ശക്തമായ ഇന്റർനെറ്റ് ശൃംഖല ഉണ്ടാക്കാനുമാണ് കമ്പനി ശ്രമിക്കുന്നത്.

വിഐ അതിന്റെ പുതിയ പ്ലാനുകളിലൂടെ ഏറെ ആനുകൂല്യങ്ങളാണ് പറയുന്നത്. വിഐയുടെ എല്ലാ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കൊപ്പവും ഇപ്പോൾ എം‌പി‌എൽ മണിയും സൊമാറ്റോയിൽ ഭക്ഷണം ബുക്ക് ചെയ്യുമ്പോൾ കിഴിവും നൽകുന്നുണ്ട്. ഈ ഓഫറുകളിലൂടെ കൂടുതൽ ഉപയോക്താക്കളെ തങ്ങളുടെ നെറ്റ്വർക്കിലേക്ക് ആകർഷിക്കാനുള്ള ശ്രമങ്ങളാണ് വിഐ നടത്തുന്നത്.മൊത്തത്തിലുള്ള 4ജി നെറ്റ്‌വർക്ക് മെച്ചപ്പെടുത്താതെ വിഐയ്ക്ക് ഇന്ത്യൻ വിപണിയിൽ പിടിച്ച് നിൽക്കാൻ സാധിക്കില്ല.

വിഐ കുറച്ച് ദിവങ്ങൾക്ക് മുമ്പ് പ്രയോറിറ്റി 4ജി നെറ്റ്‌വർക്ക് സംവിധാനം നീക്കംചെയ്‌തിരുന്നു. ഉപയോക്താക്കളെ പ്രത്യേക കാറ്റഗറിയാക്കി അവർക്ക് കൂടുതൽ വേഗതയുള്ള ഇന്റർനെറ്റ് നൽകുന്ന സംവിധാനമായിരുന്നു ഇത്. ഇതിനെതിരെ ട്രായ് ഉൾപ്പെടെ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഈ സന്ദർഭത്തിലാണ് വിഐ പ്രയോറിറ്റി നെറ്റ് വർക്ക് അവസാനിപ്പിച്ചത്.വിഐയുടെ 49 രൂപ വിലയുള്ള ഓൾ റൌണ്ടർ റീചാർജ് പായ്ക്ക് റീചാർജ് ചെയ്യുന്നതിലൂടെ ചില ഉപയോക്താക്കൾക്ക് സൌജന്യ ഡാറ്റാ ആനുകൂല്യവും കമ്പനി ക്രഡിറ്റി ചെയ്യുന്നു. വിഐയുടെ 49 രൂപ പായ്ക്ക് 38 രൂപ ടോക്ക് ടൈമാണ് നൽകുന്നത്. ഇതിനൊപ്പം 100എബി ഡാറ്റ, 28 ദിവസത്തെ സർവ്വീസ് വാലിഡിറ്റി എന്നിവയും പ്ലാൻ നൽകുന്നു. ഈ പ്ലാൻ റീചാർജ് ചെയ്താൽ 3ജിബി ഡാറ്റ ആനുകൂല്യം ചില ഉപയോക്താക്കൾക്ക് മാത്രമാണ് ലഭിക്കുന്നത്. ഈ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനമെന്തെന്നും ഇതുവരെ വ്യക്തമല്ല. പുതിയ പദ്ധതി വെറും വാചക കസർത്താണോ എന്ന് ഒരു തവണ ഉപയോഗത്തിലൂടെ തിരിച്ചറിയാം.