സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ല; നിയന്ത്രണങ്ങൾ കളക്ടർമാർക്ക് തീരുമാനിക്കാം

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചിട്ടില്ലെന്നും കടകൾ അടച്ചിടില്ലെന്നും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത. സമ്പൂർണ ലോക്ഡൗണല്ല സർക്കാർ ഉദ്ദേശിക്കുന്നത്. കൊറോണ വ്യാപന സാഹചര്യത്തിൽ സംസ്ഥാനത്ത് അഞ്ച് പേരിൽ കൂടുതൽ കൂട്ടംകൂടരുതെന്ന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇക്കാര്യത്തിൽ അവ്യക്തത തുടരുന്നതിനിടെയാണ് ചീഫ് സെക്രട്ടറിയുടെ വിശദീകരണം.

സംസ്ഥാനത്ത് കടകളും വ്യാപാര സ്ഥലങ്ങളും അടച്ചിടില്ല. എവിടെയൊക്കെയാണ് രോഗവ്യാപനം, എവിടെയൊക്കെയാണ് നിയന്ത്രണം വേണ്ടത് എന്നീ കാര്യങ്ങൾ പരിശോധിച്ച് ജില്ലാ കളക്ടർമാർക്ക് ഉചിതമായ നടപടിയെടുക്കാം. സമ്പൂർണ ലോക്ഡൗൺ നടപ്പാക്കുന്നതിൽ അർഥമില്ലെന്നും ചീഫ് സെക്രട്ടറി ബിശ്വാസ് മേത്ത വ്യക്തമാക്കി.

രോഗവ്യാപനമുള്ള സ്ഥലങ്ങളിൽ മാത്രമാണോ അതോ സംസ്ഥാനത്തുടനീളം ഉത്തരവ് ബാധകമാണോ എന്ന കാര്യത്തിലാണ് ആശയക്കുഴപ്പമുണ്ടായിരുന്നത്. പൊതുസ്ഥലത്ത് ആളുകൾ കൂട്ടംകൂടുന്നതും സംഘടിക്കുന്നതും രോഗവ്യാപനത്തിന് വഴിവെക്കുന്നതിനാൽ ഒക്ടോബർ 30 വരെ അഞ്ച് പേരിൽ കൂടുതൽ സംഘം ചേരുന്നത് അനുവദിക്കാനാകില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ പറഞ്ഞിരുന്നത്.

പൊതുഗതാഗതം പൂർണ സജ്ജമാകുകയും സർക്കാർ ഓഫീസുകൾ നൂറ് ശതമാനം ഹാജറിലേക്ക് മടങ്ങുകയും ചെയ്ത സാഹചര്യത്തിൽ ഉത്തരവ് പ്രായോഗികമാണോ എന്ന സംശയമായിരുന്നു പലരും ഉന്നയിച്ചിരുന്നത്.

എന്നാൽ ആരാധനാലയങ്ങൾക്ക് ഇക്കാര്യം ബാധകമാണോ എന്ന കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല.സർക്കാർ പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ സം​സ്ഥാ​ന​ത്താ​കെ ഇ​ല്ലെ​ന്ന് മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നും നേരത്തേ വ്യക്തമാക്കിയിരുന്നു.