വൈപ്പിനിൽ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു; പുലർച്ചെ സുഹൃത്തുക്കൾ വന്നു കൂട്ടിക്കൊണ്ടു പോയെന്ന് വീട്ടുകാർ

കൊച്ചി: വൈപ്പിൻ കുഴിപ്പള്ളി ബീച്ച് റോഡിൽ കൊല്ലപ്പെട്ട യുവാവിനെ തിരിച്ചറിഞ്ഞു. ചെറായി കല്ലുംമടത്തിൽ പ്രസാദിൻ്റെ മകൻ പ്രണവി(23)നെയാണ് ചോരവാർന്ന് കൊല്ലപ്പെട്ട നിലയിൽ കാണപ്പെട്ടത്. പുലർച്ചെ നാലരയോടെയാണ് സംഭവം നടന്നതെന്നാണ് പോലീസിൻ്റെ പ്രാഥമിക നിഗമനം.

പ്രണവിനെ പുലർച്ചെ സുഹൃത്തുക്കൾ വീട്ടിൽ നിന്ന് കൂട്ടിക്കൊണ്ടു പോകുകയായിരുന്നുവെന്നാണ് വീട്ടുകാർ പോലീസിനോട് പറഞ്ഞത്. പുലർച്ചെ നാലരയോടെ മത്സ്യ തൊഴിലാളികളാണ് പ്രണവിന്റെ മൃതദേഹം കണ്ടത്. ചോരയിൽ കുളിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.

തലയ്ക്കും കൈക്കും അടിയേറ്റ പാടുകളുകളോടെയായിരുന്നു പ്രണവിൻ്റെ മൃതദേഹം കാണപ്പെട്ടത്. സമീപത്ത് ശീമക്കൊന്നയുടെ വടികളും, പൊട്ടിയ ട്യൂബ് ലൈറ്റ് കഷണങ്ങളും ചിതറി കിടക്കന്നതിനാൽ ഇവ ഉപയോഗിച്ച് യുവാവിനെ ആരെങ്കിലും അടിച്ചു കൊന്നതാകാമെന്ന് പോലീസ് സംശയിക്കുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.