ബം​​​ഗാ​​​ള്‍ ഉ​​​ള്‍​​​ക്ക​​​ട​​​ലി​​​ല്‍ വീണ്ടും ന്യൂ​​​ന​​​മ​​​ര്‍​​ദ്ദം; വ്യാ​​​ഴാ​​​ഴ്ച വ​​​രെ കേ​​​ര​​​ള​​​ത്തി​​​ല്‍ ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബം​​​ഗാ​​​ള്‍ ഉ​​​ള്‍​​​ക്ക​​​ട​​​ലി​​​ല്‍ വീണ്ടും ന്യൂ​​​ന​​​മ​​​ര്‍​​ദ്ദം രൂ​​​പ​​​പ്പെ​​​ട്ട​​​താ​​​യി കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം. ന്യൂ​​​ന​​​മ​​​ര്‍​​​ദ​​​ത്തി​​​ന്‍റെ പ്ര​​​ഭാ​​​വ​​​ത്താ​​​ല്‍ വ്യാ​​​ഴാ​​​ഴ്ച വ​​​രെ കേ​​​ര​​​ള​​​ത്തി​​​ല്‍ ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്നും കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ കേ​​​ന്ദ്രം മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്‍​​​കി.

ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശ് തീ​​​ര​​​ത്തി​​​ന​​​ടു​​​ത്താ​​​യി മ​​​ധ്യപ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ ബംഗാൾ ഉൾക്കടലിലാണ് ന്യൂനമർദ്ദം. അ​​​ടു​​​ത്ത 24 മ​​​ണി​​​ക്കൂ​​​റി​​​നു​​​ള്ളി​​​ല്‍ ശ​​​ക്തി​​​പ്രാ​​​പി​​​ക്കു​​​ന്ന ന്യൂ​​​ന​​​മ​​​ര്‍​​​ദം അ​​​ടു​​​ത്ത നാ​​​ല് ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ വ​​​ട​​​ക്കുപ​​​ടി​​​ഞ്ഞാ​​​റ​​​ന്‍ ദി​​​ശ​​​യി​​​ല്‍ സ​​​ഞ്ച​​​രി​​​ക്കു​​​ക​​​യും പി​​​ന്നീ​​​ട് ദു​​​ര്‍​​​ബ​​​ല​​​മാ​​​കു​​​മെ​​​ന്നു​​​മാ​​​ണ് വി​​​ല​​​യി​​​രു​​​ത്ത​​​ല്‍.

മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, കോ​​​ട്ട​​​യം ഒ​​​ഴി​​​കെ​​​യു​​​ള്ള ജി​​​ല്ല​​​ക​​​ളി​​​ല്‍ ഇ​​​ന്നും ആ​​​ല​​​പ്പു​​​ഴ, എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ര്‍, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ര്‍, കാ​​​സ​​​ര്‍​​​ഗോ​​​ഡ് ജി​​​ല്ല​​​ക​​​ളി​​​ല്‍ ഇന്നും നാ​​​ളെ​​​യും യെ​​​ല്ലോ അ​​​ല​​​ര്‍​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം കേരളത്തിലും ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലും ശക്തമായ മഴ ലഭിക്കും.

കേരളത്തില്‍ ഇടവിട്ടുള്ള മഴ അടുത്തയാഴ്ച വരെ തുടരും. 19ന് ശേഷം മഴ ശക്തിപ്പെടാനുള്ള സാദ്ധ്യതയുണ്ട്. 20 ന് മറ്റൊരു ന്യൂനമര്‍ദ്ദം കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഇതു വീണ്ടും സംസ്ഥാനത്ത് മഴ ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തുന്നത്. കേ​​​ര​​​ള, ക​​​ര്‍​​​ണാ​​​ട​​​ക തീ​​​ര​​​ങ്ങ ളിലും ല​​​ക്ഷ​​​ദ്വീ​​​പ് ഭാ​​​ഗ​​​ത്തും കാ​​​റ്റി​​​ന്‍റെ വേ​​​ഗം ചി​​​ല അ​​​വ​​​സ​​​ര​​​ങ്ങ​​​ളി​​​ല്‍ മ​​​ണി​​​ക്കൂ​​​റി​​​ല്‍ 45 മു​​​ത​​​ല്‍ 55 കി​​​ലോ​​​മീ​​​റ്റ​​​ര്‍ വ​​​രെ ആ​​​കാ​​​ന്‍ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ല്‍ മീ​​​ന്‍​​​പി​​​ടി​​​ത്ത​​​ക്കാ​​​ര്‍ ക​​​ട​​​ലി​​​ല്‍ പോ​​​ക​​​രു​​​തെ​​​ന്ന് സം​​​സ്ഥാ​​​ന ദു​​​ര​​​ന്ത​​​നി​​​വാ​​​ര​​​ണ അ​​​ഥോ​​​റി​​​റ്റി​​​യും മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്‍​​​കി.