ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ആലപ്പുഴ: ചുനക്കരയിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചുനക്കര വടക്ക് സോപാനത്തിൽ സുനിൽ കുമാറിന്റെ മകൻ നിതിനാണ് (കണ്ണൻ21) മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് അഞ്ചിന് ബന്ധുവിനൊപ്പമാണ് കുളിക്കാനെത്തിയത്.

ഇടപ്പോണിലെ സകാര്യ ആശുപത്രിയിലും തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.