ഉമ്മ​​ൻ ചാ​​ണ്ടി​​യു​​ടെ നി​​യ​​മ​​സ​​ഭാം​​ഗ​​ത്വ സു​​വ​​ർ​​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷം കോ​​ട്ട​​യ​​ത്ത് 17ന് ​​

കോ​​ട്ട​​യം: നിയമസഭയിൽ അ​​ഞ്ച് പ​​തി​​റ്റാ​​ണ്ട് പു​​തു​​പ്പ​​ള്ളി​​യെ പ്രതിനിധീകരിച്ച മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ ചാ​​ണ്ടി​​യു​​ടെ നി​​യ​​മ​​സ​​ഭാം​​ഗ​​ത്വ സു​​വ​​ർ​​ണ ജൂ​​ബി​​ലി ആ​​ഘോ​​ഷം കോ​​ട്ട​​യ​​ത്ത് 17ന് ​​ നട​​ക്കും. “സു​​കൃ​​തം, സു​​വ​​ർ​​ണം’’ എ​​ന്ന പേ​​രി​​ൽ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ആഘോഷ പരിപാടി വൈകീട്ട് അഞ്ചിന് കോ​​ണ്‍​ഗ്ര​​സ് അ​​ധ്യ​​ക്ഷ സോ​​ണി​​യാ ഗാ​​ന്ധി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. രാ​​ജ്യ​​ത്തിനകത്തും വി​​ദേ​​ശ​​രാ​​ജ്യ​​ങ്ങ​​ളി​​ലും നിന്ന് ഒ​രേ​​സ​​മ​​യം വീ​​ക്ഷി​​ക്കാ​വുന്ന രീതിയിലാണ് പരിപാടികൾ സംഘടിപ്പിക്കുന്നത്.

കോ​​ട്ട​​യം മാ​​മ്മ​​ൻ​​മാ​​പ്പി​​ള ഹാ​​ളി​​ൽ ന​​ട​​ക്കു​​ന്ന പ​​രി​​പാ​​ടി സൂമിലൂ​​ടെ​​യാണ് സോ​​ണി​​യാ ഗാ​​ന്ധി ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ന്ന​​ത്. വിവിധ മേഖലകളിലെ 50 പ്ര​​മു​​ഖ വ്യ​​ക്തി​​ക​​ൾ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കും. രാ​​ഹു​​ൽ ഗാ​​ന്ധി, എകെ ആ​​ന്‍റ​​ണി, കെസി വേ​​ണു​​ഗോ​​പാ​​ൽ, മു​​കു​​ൾ വാ​​സ്നി​​ക് തു​​ട​​ങ്ങി​​യ​​ ദേശീയ നേതാക്കളും സൂമിലൂടെ പരിപാടിയിൽ ​​പ​​ങ്കെ​​ടു​​ക്കും. പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല, കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് മു​​ല്ല​​പ്പ​​ള്ളി രാ​​മ​​ച​​ന്ദ്ര​​ൻ​ യു​​ഡി​​എ​​ഫ്, എൽഡിഎഫ് നേ​​താ​​ക്ക​​ളും ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ക്കും.

പു​​തു​​പ്പ​​ള്ളിയിൽ 17 നു ​​രാ​​വി​​ലെ ഒ​​മ്പതു മു​​ത​​ൽ വി​​വി​​ധ സ്ഥ​​ല​​ങ്ങ​​ളി​​ലാ​​യി ആഘോഷ പ​​രി​​പാ​​ടി​​ക​​ൾ നടക്കും. നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ലെ മു​​ഴു​​വ​​ൻ പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ലും ഉ​​മ്മ​​ൻ​​ചാ​​ണ്ടി നേരിട്ടെത്തും.

വൈകിട്ട് ഉ​​മ്മ​​ൻ​ ചാ​​ണ്ടി​​യു​​ടെ ലൈ​​ഫ് സ്കെ​​ച്ച് അ​​വ​​ത​​രി​​പ്പി​​ച്ചാ​ണ് ആഘോഷങ്ങൾ തുടങ്ങുക. ച​​ട​​ങ്ങി​​ൽ ഓൺലൈനിലൂടെ പ്ര​​മു​​ഖ​​ക്കൊ​​പ്പം സം​​സ്ഥാ​​ന​​ത്ത് ഏ​​തു ഭാ​​ഗ​​ത്തു​​നി​​ന്നും താൽപര്യമുള്ളവർക്ക് ത​​ത്സ​​മ​​യം പ​​ങ്കെ​​ടു​​ക്കു​​ന്ന​​തി​​ന് സംഘാടകർ അ​​വ​​സ​​രം ഒ​​രു​​ക്കു​​ന്നു​​ണ്ട്.

വെർ​​ച്വ​​ൽ പ്ലാ​​റ്റ്ഫോ​​മി​​ലൂടെ സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന ച​​ട​​ങ്ങ് 16 ല​​ക്ഷ​​ത്തി​​ൽ​ അധികം പേർ ത​​ത്സ​​മ​​യം വീക്ഷിക്കുമെന്നാണ് സം​​ഘാ​​ട​​ക സ​​മി​​തിയുടെ കണക്കുകൂട്ടൽ.