Home Local News കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു

കണ്ണൂരിൽ എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു

0

കണ്ണൂർ: എസ്ഡിപിഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കണ്ണവം സ്വദേശി സലാഹുദീനാണ് കൊല്ലപ്പെട്ടത്. വണ്ടി കൊണ്ട് ഇടിച്ചു വീഴ്ത്തിയ സലാഹുദീനെ വെട്ടിക്കൊന്നതായാണ് വിവരം. അക്രമത്തിൻ്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നതേയുള്ളൂ.

കഴുത്തിൽ വെട്ടേറ്റ സലാഹുദീനെ തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും അൽപസമയത്തിനകം മരണം സംഭവിക്കുകയായിരുന്നു. ആഴത്തിലുള്ള മുറിവാണ് കഴുത്തിലേറ്റത് എന്നാണ് സൂചന. സലാഹുദീൻ്റെ മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

എബിവിപി പ്രവർത്തകൻ ശ്യാമപ്രസാദ് കൊല്ലപ്പെട്ട കേസിലെ ഏഴാം പ്രതിയാണ് സലാഹുദീൻ.
കുടുംബാംഗങ്ങളുമായി കാറിൽ പോകുമ്പോഴായിരുന്നു അക്രമം. 2018 ജനുവരിയിലായിരുന്നു ശ്യാമപ്രസാദ് കൊല്ലപ്പെട്ടത്. ഒളിവിലായിരുന്ന സലാഫുദ്ദീൻ 2019 മാർച്ചിൽ പൊലീസ് കീഴടങ്ങുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം കണ്ണവത്തെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here