ടി ജെ വിനോദ് എംഎൽഎയുടെ കൊറോണ പരിശോധന ഫലം നെഗറ്റീവ്

കൊച്ചി: എറണാകുളം എം.എൽ.എ ടിജെ വിനോദിന്റെ ഡ്രൈവറുടെ കൊറോണ പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദ്ദേശാനുസരണം നടത്തിയ പിസിആർ പരിശോധന ഫലം നെഗറ്റീവ് ആണെന്ന് തെളിഞ്ഞു.

ഓഫീസിലെ സഹപ്രവർത്തകരുടെയും പരിശോധന ഫലം നെഗറ്റീവ് ആണ്. കൊറോണ മഹാമാരിക്കെതിരായ ടിജെ വിനോദിന്റെ പ്രതിരോധ പ്രവർത്തനങ്ങൾ ഇനിയും തുടരുമെന്ന് എംഎൽഎ ഓഫീസ്‌ അറിയിച്ചു.