ശബരിമലയില്‍ തുലാമാസ പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കും

തിരുവനന്തപുരം: ശബരിമലയില്‍ തുലാമാസ പൂജയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കൊറോണ നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനത്ത് മറ്റ് ക്ഷേത്രങ്ങളിലെല്ലാം ഭക്തര്‍ക്ക് എത്തുന്നുണ്ട്. ആ രീതിയില്‍ തുലാമാസത്തില്‍ ശബരിമലയിലും ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.