ആലപ്പുഴയിൽ ആശ്വാസം; വൈറസ് ബാധിതർ കുറഞ്ഞു; 125 പേർക്ക് രോഗം ഭേദമായി

ആലപ്പുഴ: ജില്ലയ്ക്ക് ആശ്വാസദിനം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി നൂറിന് മുകളിലായിരുന്നു പ്രതിദിന കൊറോണ ബാധിതരെങ്കിൽ ഇന്ന് 87 പേരായി കുറഞ്ഞത് ജില്ലയിലെ ആശങ്കയ്ക്ക് ചെറിയ ഇളവ് നൽകുന്നു.

രോഗഗബാധിതരായി ആശുപത്രികളിൽ ചികിൽസയിലുണ്ടായിരുന്ന 125 പേർ ഇന്ന് രോഗം ഭേദമായി ആശുപത്രി വിടുകയും ചെയ്തു.രോഗവിമുക്തരായവരിൽ 104 പേർക്ക് സമ്പർക്കത്തിലൂടെ ആയിരുന്നു രോഗബാധ. 14 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും 7 പേർ വിദേശത്ത് നിന്ന് വന്നവരുമാണ്.

നിലവിൽ 1826 പേർ ആശുപത്രികളിൽ ചികിത്സയിൽ ഉണ്ട്. 2405 പേർ രോഗം മുക്തരായി.

ഇന്ന് രോഗം സ്ഥിരീകരിച്ച 83 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. നാലു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. തമിഴ്നാട്ടിൽ നിന്നും എത്തിയ 3 എഴുപുന്ന സ്വദേശികൾ, ഒരു മുളക്കുഴ സ്വദേശിനി.

സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ-

അമ്പലപ്പുഴ സ്വദേശികൾ-8
അരൂക്കുറ്റി സ്വദേശി-1
മാവേലിക്കര സ്വദേശികൾ-3
മണ്ണഞ്ചേരി സ്വദേശി-1
ചെട്ടിക്കാട് സ്വദേശികൾ-12
എഴുപുന്ന സ്വദേശികൾ-10
ആലപ്പുഴ സ്വദേശികൾ-4
കരുവാറ്റ സ്വദേശികൾ-19
ചുനക്കര സ്വദേശി-1
കടക്കരപ്പള്ളി സ്വദേശികൾ-2
തുറവൂർ സ്വദേശി-1
ചേർത്തല സ്വദേശി-1
ബുധനൂർ സ്വദേശി-1
കുപ്പപ്പുറം സ്വദേശി-1
ഹരിപ്പാട് സ്വദേശി-1
എടത്വ സ്വദേശി-1
ചമ്പക്കുളം സ്വദേശി-1
പാലമേൽ സ്വദേശി-1
പെരുമ്പളം സ്വദേശി-1
പുറക്കാട് സ്വദേശികൾ-5
കാര് മംഗലം സ്വദേശി-1
പത്തിയൂർ സ്വദേശികൾ-2
പള്ളിപ്പുറം സ്വദേശി-1
പാണാവള്ളി സ്വദേശി-1
കലവൂർ സ്വദേശി-1
കോമല്ലൂർ സ്വദേശി-1
ചെങ്ങന്നൂർ സ്വദേശി-1