പാലാരിവട്ടത്ത് യുവാവിന് കുത്തേറ്റു; മുറിയിൽ താമസിക്കുന്നയാൾ പിടിയിൽ

കൊച്ചി: പാലാരിവട്ടത്ത് യുവാവിന് കുത്തേറ്റു. നഗരത്തിലെ സ്വകര്യ കമ്പനിയിൽ ജോലി ചെയ്യുന്ന മനു എന്ന യുവാവിനായ് കുത്തേറ്റത്. സംഭവത്തേ തുടർന്ന് ഒരേ മുറിയിൽ താമസിക്കുന്ന ബിജുവിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു.

നേരത്തെ പിതാവിനെ കൊലപ്പെടുത്തിയ കേസിൽ ജയിൽശിക്ഷ അനുഭവിച്ച ആളാണ് ബിജു. ഫാൻ വയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്. ഇരുവരും പത്തനംതിട്ട സ്വദേശികളാണ്.

ഷെയർ റൂമിൽ താമസിക്കുന്ന ഇരുവരും പത്തനംതിട്ട സ്വദേശികളാണെങ്കിലും മുൻ പരിചയം ഉണ്ടായിരുന്നില്ല. ബിജു ആണ് ആദ്യം റൂമിൽ താമസിച്ചിരുന്നത്. പിന്നീട് കഴിഞ്ഞ ദിവസം ഇടനിലക്കാരൻ വഴിയാണ് മനു മുറി വാടകക്ക് എടുത്തത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. പോലീസ് കേസ് എടുത്ത് അന്വേഷണം തുടങ്ങി. സംഭവസമയത്ത് ബിജു മദ്യപിച്ചിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. മനുപാലാരിവട്ടം റിനൈ മെഡിസിറ്റിയിൽ ചികിൽസയിലാണ്.