ഓഗസ്റ്റിലെ ശമ്പള വിതരണം 24 ന് മുമ്പ് പൂർത്തിയാക്കും

തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ഓഗസ്റ്റിലെ ശമ്പളം ഓണത്തിനു മുമ്പ് വിതരണം ചെയ്യുമെന്ന് ധനമന്ത്രി തോമസ് ഐസക്. സർവീസ്, ക്ഷേമ പെൻഷനുകൾ 20 മുതൽ വിതരണം ചെയ്യും. 24 ന് മുമ്പ് സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളവും വിതരണം ചെയ്യും.

കൊറോണ വ്യാപനത്തുടർന്നുണ്ടായ വിപണിയിലെ മാന്ദ്യം മാറ്റി സർക്കാർ വരവ് ഊർജ്ജിതമാക്കാനാണ് ഈ നടപടിയെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഈ മാസം 31നാണ് തിരുവോണം. അതുകൊണ്ടാണ് ശമ്പളം നേരത്തെ കൊടുക്കാൻ തീരുമാനമെടുത്തത്.

കൊറോണയ്ക്കൊപ്പം മഴക്കെടുതികളും സർക്കാർ നികുതികളെ ബാധിച്ചിരുന്നു. ജനങ്ങളുടെ കൈകളിൽ പണമെത്തുന്നതോടെ വിപണി സജീവമായി നികുതി വരുമാനം വർധിക്കുമെന്ന് വിലയിരുത്തലിലാണ് സർക്കാർ.