എറണാകുളത്ത് സമ്പർക്കത്തിലൂടെ രോഗം പടരുന്നു; ടിജെ വിനോദ് എംഎൽഎ ക്വാറന്റീനിൽ പ്രവേശിച്ചു

കൊച്ചി: എറണാകുളത്ത് സമ്പർക്കത്തിലൂടെ രോഗം പടരുന്നതിനിടെ ടിജെ വിനോദ്
എംഎൽഎ ക്വാറന്റീനിൽ പ്രവേശിച്ചു. ഇദ്ദേഹത്തെ കാണാനെത്തിയ സ്ത്രീക്കും മകൾക്കും നേരത്തെ കൊറോണ സ്ഥിരീകരിച്ചിരുന്നു. സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടതോടെയാണ് ഇദ്ദേഹത്തോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടത്.

എറണാകുളം ജില്ലയിൽ 106 പേർക്കാണ് ഇന്ന് കൊറോണ രോഗം സ്ഥിരീകരിച്ചത്. ഒരു ആരോഗ്യ പ്രവർത്തകയ്ക്കും, ദക്ഷിണ നാവികസേനാ ആസ്ഥാനത്ത് നാല് ഉദ്യോഗസ്ഥർക്കും രോഗം ബാധിച്ചു. 99 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

മൂവാറ്റുപുഴ ഡിവൈഎസ്പി ഓഫീസിലെ അഞ്ച് പൊലീസുകാർക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് ഡിവൈഎസ്പി ഓഫീസ് താത്കാലികമായി അടച്ചു. പൊലീസുകാർക്ക് കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ ഡിവൈഎസ്പി അടക്കം 10 പൊലീസുകാർ ക്വാറൻ്റീനിൽ പ്രവേശിച്ചു.
മട്ടാഞ്ചേരിയിൽ 19 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
പെരുമ്പാവൂരിൽ ഇന്ന് 18 പേർക്ക് സമ്പർക്കം വഴി കൊറോണ സ്ഥിരീകരിച്ചു. 18 പേരും വേങ്ങോല സ്വദേശികളാണ്. ‘മഴുവന്നൂരിൽ ഇതര സംസ്ഥാന തൊഴിലാളിക്കടക്കം മൂന്ന് പേർക്കാണ് രോഗബാധ. ഫോർട്ട്കൊച്ചിയിൽ 10 പേർക്ക് വൈറസ് ബാധയുണ്ടായി.

അതേസമയം 124 പേർ രോഗമുക്തരായി.എറണാകുളം ജില്ലക്കാരായ 102 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 18 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 4 പേരും ഇതിൽ ഉൾപ്പെടുന്നു.

ഇന്ന് 913 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 626 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 13168 ആണ്. ഇതിൽ 11157 പേർ വീടുകളിലും, 165 പേർ കൊറോണ കെയർ സെന്ററുകളിലും 1846 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

ഇന്ന് 105 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 211 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

ജില്ലയിലെ ആശുപത്രികളിൽ കൊറോണ രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1372 ആണ്.

ഇന്ന് ജില്ലയിൽ നിന്നും കൊറോണ പരിശോധനയുടെ ഭാഗമായി 1685 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1265 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 1723 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 1561 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

ഇന്ന് 290 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 233 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

എറണാകുളം ജനറൽ ആശുപത്രിയിലെ ഹൗസ്സർജന്മാർക്കും,കൂത്താട്ടുകുളം , പാമ്പാക്കുട എന്നിവിടങ്ങളിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർക്കും. പാലിയേറ്റീവ് കെയർ നഴ്സുമാർക്കും വ്യക്തിഗത സുരക്ഷാ ഉപാധികൾ ,എഫ് എൽ. റ്റി സി മാനദണ്ഡങ്ങൾ, സാമ്പിൾ ശേഖരണം, റാപ്പിഡ് ആൻ്റിജൻ ടെസ്റ്റ് തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകി.

വാർഡ് തലങ്ങളിൽ 4267 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ-2

  1. മുംബൈയിൽ നിന്നെത്തിയ ലക്ഷദ്വീപ് സ്വദേശി(37)
  2. തെലുങ്കാനയിൽ നിന്നെത്തിയ മഴുവന്നൂർ സ്വദേശി (48) സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ
  3. അയ്യപ്പൻകാവ് സ്വദേശി (31)
  4. അയ്യപ്പൻകാവ് സ്വദേശിനി (28)
  5. അയ്യപ്പൻകാവ് സ്വദേശിനി (52)
  6. അശമന്നൂർ സ്വദേശിനി (43)
  7. ഇടപ്പള്ളി സ്വദേശി (51)
  8. ഒക്കലിൽ താമസിക്കുന്ന തൃശ്ശർ സ്വദേശിനി (24)
  9. കടമക്കുടി സ്വദേശി (36)
  10. കടുങ്ങല്ലൂർ സ്വദേശി (60)
  11. കീരംപാറ സ്വദേശിനി (51)
  12. കീരംപാറ സ്വദേശിനി (49)
  13. കീരംപാറ സ്വദേശിനി (46)
  14. കീരംപാറ സ്വദേശിനി (60)
  15. കോട്ടുവള്ളി സ്വദേശി (13)
  16. കോട്ടുവള്ളി സ്വദേശി (15)
  17. കോട്ടുവള്ളി സ്വദേശി (16)
  18. കോട്ടുവള്ളി സ്വദേശിനി (12)
  19. കോട്ടുവള്ളി സ്വദേശിനി (32)
  20. കോട്ടുവള്ളി സ്വദേശിനി (36)
  21. കോട്ടുവള്ളി സ്വദേശിനി (40)
  22. ചെല്ലാനം സ്വദേശിനി (55)
  23. ചേരാനെല്ലൂർ സ്വദേശി (27)
  24. ചേരാനെല്ലൂർ സ്വദേശി (35)
  25. ചേരാനെല്ലൂർ സ്വദേശിനി (25)
  26. ചേരാനെല്ലൂർ സ്വദേശിനി (28)
  27. നാവിക സേന ഉദ്യോഗസ്ഥൻ(20)
  28. നാവിക സേന ഉദ്യോഗസ്ഥൻ(21)
  29. നാവിക സേന ഉദ്യോഗസ്ഥൻ(22)
  30. നാവിക സേന ഉദ്യോഗസ്ഥൻ(34)
  31. നെല്ലിക്കുഴി സ്വദേശി (22)
  32. നെല്ലിക്കുഴി സ്വദേശി (25)
  33. നെല്ലിക്കുഴി സ്വദേശി (30)
  34. പള്ളുരുത്തി സ്വദേശിനി (34)
  35. പള്ളുരുത്തി സ്വദേശിനി (50)
  36. പള്ളുരുത്തി സ്വദേശിനി (55)
  37. പായിപ്ര സ്വദേശിനി (3)
  38. പുത്തൻവേലിക്കര സ്വദേശിനി (40)
  39. ഫോർട്ട് കൊച്ചി സ്വദേശി (18)
  40. ഫോർട്ട് കൊച്ചി സ്വദേശി (30)
  41. ഫോർട്ട് കൊച്ചി സ്വദേശി (36)
  42. ഫോർട്ട് കൊച്ചി സ്വദേശി (65)
  43. ഫോർട്ട് കൊച്ചി സ്വദേശിനി (10)
  44. ഫോർട്ട് കൊച്ചി സ്വദേശിനി (18)
  45. ഫോർട്ട് കൊച്ചി സ്വദേശിനി (29)
  46. ഫോർട്ട് കൊച്ചി സ്വദേശിനി (30)
  47. ഫോർട്ട് കൊച്ചി സ്വദേശിനി (4)
  48. ഫോർട്ട് കൊച്ചി സ്വദേശിനി (62)
  49. മട്ടാഞ്ചേരി സ്വദേശി (21)
  50. മട്ടാഞ്ചേരി സ്വദേശി (22)
  51. മട്ടാഞ്ചേരി സ്വദേശി (35)
  52. മട്ടാഞ്ചേരി സ്വദേശി (36)
  53. മട്ടാഞ്ചേരി സ്വദേശി (45)
  54. മട്ടാഞ്ചേരി സ്വദേശി (49)
  55. മട്ടാഞ്ചേരി സ്വദേശി (57)
  56. മട്ടാഞ്ചേരി സ്വദേശി (9)
  57. മട്ടാഞ്ചേരി സ്വദേശിനി (21)
  58. മട്ടാഞ്ചേരി സ്വദേശിനി (25)
  59. മട്ടാഞ്ചേരി സ്വദേശിനി (26)
  60. മട്ടാഞ്ചേരി സ്വദേശിനി (29)
  61. മട്ടാഞ്ചേരി സ്വദേശിനി (32)
  62. മട്ടാഞ്ചേരി സ്വദേശിനി (36)
  63. മട്ടാഞ്ചേരി സ്വദേശിനി (39)
  64. മട്ടാഞ്ചേരി സ്വദേശിനി (4)
  65. മട്ടാഞ്ചേരി സ്വദേശിനി (40)
  66. മട്ടാഞ്ചേരി സ്വദേശിനി (52)
  67. മട്ടാഞ്ചേരി സ്വദേശിനി (53)
  68. മഴുവന്നൂർ സ്വദേശി (35)
  69. മുടക്കുഴ സ്വദേശി (38)
  70. മുളന്തുരുത്തി സ്വദേശി (26)
  71. മുളന്തുരുത്തി സ്വദേശി (27)
  72. മഴുവന്നൂരിൽ ജോലി ചെയ്യുന്ന ആസാം സ്വദേശി(28)
  73. മൂലംകുഴി സ്വദേശിനി (53)
  74. വെങ്ങോല സ്വദേശി (20)
  75. വെങ്ങോല സ്വദേശി (24)
  76. വെങ്ങോല സ്വദേശി (25)
  77. വെങ്ങോല സ്വദേശി (41)
  78. വെങ്ങോല സ്വദേശി (44)
  79. വെങ്ങോല സ്വദേശി (46)
  80. വെങ്ങോല സ്വദേശി (47)
  81. വെങ്ങോല സ്വദേശി (48)
  82. വെങ്ങോല സ്വദേശി (48)
  83. വെങ്ങോല സ്വദേശി (49)
  84. വെങ്ങോല സ്വദേശി (64)
  85. വെങ്ങോല സ്വദേശിനി (19)
  86. വെങ്ങോല സ്വദേശിനി (19)
  87. വെങ്ങോല സ്വദേശിനി (42)
  88. വെങ്ങോല സ്വദേശിനി (44)
  89. വെങ്ങോല സ്വദേശിനി (49)
  90. വെങ്ങോല സ്വദേശിനി (54)
  91. വെങ്ങോല സ്വദേശിനി (68)
  92. വെണ്ണല സ്വദേശിനി (33)
  93. വെണ്ണല സ്വദേശിനി (38)
  94. സൗത്ത് വാഴക്കുളം സ്വദേശി (52)
  95. സൗത്ത് വാഴക്കുളം സ്വദേശിനി (9)
  96. പൈങ്ങോട്ടൂർ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക(31)
  97. ചിറ്റാറ്റുകാര പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവത്തകയായ പള്ളുരുത്തി സ്വദേശിനി (30)
  98. ചേരാനെല്ലൂർ സ്വദേശി (58)
  99. കലൂർ സ്വദേശി (62)
  100. വാരപ്പെട്ടി സ്വദേശി (49)
  101. ലക്ഷദ്വീപ് സ്വദേശിനി (7)
  102. ചേരാനെല്ലൂർ സ്വദേശി (62)
  103. ചേരാനെല്ലൂർ സ്വദേശിനി (62)
  104. കോതമംഗലം സ്വദേശിനി (30)
  105. തിരുവാങ്കുളം സ്വദേശിനി (49)
  106. വരാപ്പുഴ സ്വദേശി (29)