തിരുവനന്തപുരം: പൂജപ്പുര സെൻട്രൽ ജയിലിൽ 53 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ജയിലിലെ രോഗ വ്യാപനം ഭീതി വർധിപ്പിച്ചിരിക്കയാണ്. കൂടുതൽ ആളുകളിലേക്ക് കൊറോണ വ്യാപിക്കുകയാണ്.
അമ്പത് തടവുകാർക്കും രണ്ട് ജയിൽ ജീവനക്കാർക്കും ജയിൽ ഡോക്ടർക്കുമാണ് ഇന്ന് കൊറോണ പോസിറ്റീവ് ആയത്. ഇതോടെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ മാത്രം 218 പേർക്കാണ് ഇത് വരെ കൊറോണ സ്ഥിരീകരിച്ചത്. പോസിറ്റീവ് ആയവരിൽ ഭൂരിഭാഗത്തിനും രോഗലക്ഷണങ്ങളില്ല.
ആകെ 970 തടവുകാരാണ് പൂജപ്പുര സെൻട്രൽ ജയിലിൽ ഉള്ളത്. പോസിറ്റീവ് ആയവരെ ജയിലിലെ പ്രത്യേക സ്ഥലത്തേയ്ക്കു മാറ്റിയിട്ടുണ്ട്. എങ്ങനെയാണ് ജയിലിലുള്ള തടവുകാര്‍ക്ക് കൊറോണ ബാധിച്ചതെന്നത് ഇതുവരെ കണ്ടുപിടിക്കാനായിട്ടില്ല.