മലപ്പുറം ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണനും ഡെപ്യൂട്ടി കളക്ടർക്കും കൊറോണ

മലപ്പുറം: ജില്ലാ കളക്ടർ കെ ഗോപാലകൃഷ്ണനും ഡെപ്യൂട്ടി കളക്ടർക്കും കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു. മലപ്പുറത്ത് കൊറോണ വ്യാപനം ആശങ്ക ഉയർത്തി വർധിക്കുന്ന സാഹചര്യത്തിലാണ് ആണ് ഇപ്പോൾ ജില്ലാ കളക്ടറും സബ് കളക്ടറും ജില്ലാ പൊലീസ് മേധാവിയും അടക്കമുള്ളവര്‍ കൊറോണ പോസീറ്റീവായി ക്വാറന്റൈനിലാവുന്നത്. ജില്ലാ കളക്ടർക്കും ഉന്നത ഉദ്യോഗസ്ഥർക്കും അടക്കം 21 പേർക്ക് ആണ് രോഗം സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയടക്കമുള്ള ഉന്നതര്‍ കളക്ടറുടെ സമ്പര്‍ക്ക പട്ടികയിലുണ്ടെന്നാണ് വിവരം.

മലപ്പുറം ജില്ല പോലീസ് മേധാവി യു അബ്ദുൽ കരീമിന് വ്യാഴാഴ്ച കൊറോണ സ്ഥിരീകരിച്ചിരുന്നു. കരിപ്പൂർ വിമാന ദുരന്തത്തിൻ്റെ രക്ഷാപ്രവർത്തനത്തിന് ഇദ്ദേഹം പങ്കെടുത്തിരുന്നു. ഇതേതുടർന്ന് നിരീക്ഷണത്തിൽ പ്രവേശിച്ചിരിക്കുകയായിരുന്നു പൊലീസ് മേധാവി. ഗണ്‍മാന് കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അബുദള്‍ കരീമിനെ പരിശോധനയ്ക്ക് വിധേയനാക്കിയത്. ആന്റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

എസ്.പിക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന കളക്ട‍ർ അടക്കമുള്ളവരേയും പരിശോധനയ്ക്ക് വിധേയരാക്കിയത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇരുന്നൂറിലേറെ കേസുകളാണ് മലപ്പുറം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.