നമ്പി നാരായണന് സര്‍ക്കാര്‍ നഷ്ടപരിഹാര തുക കൈമാറി; ഒരു കോടി 30 ലക്ഷം രൂപ

തിരുവനന്തപുരം: ഐസ്ആര്‍ഒ ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശാസ്ത്രജ്ഞന്‍ നമ്പി നാരായണന് സംസ്ഥാന സര്‍ക്കാര്‍ നഷ്ട
പരിഹാര തുക കൈമാറി. ഒരു കോടി 30 ലക്ഷം രൂപയാണ് കൈമാറിയത്. തിരുവനന്തപുരം സബ് കോടതിയില്‍ നമ്പി നാരായണന്‍ നല്‍കിയ കേസിലെ ഒത്തുതീര്‍പ്പുവ്യവസ്ഥ പ്രകാരമാണ് തുക നല്‍കിയത്.

നേരത്തെ സുപ്രീം കോടതി നിര്‍ദേശപ്രകാരം 50 ലക്ഷവും മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശപ്രകാരം 10 ലക്ഷവും നല്‍കിയിരുന്നു. ഇതോടെ ചാരക്കേസിനെ തുടര്‍ന്ന് ജോലി തുടരാനാകതെ വന്ന നമ്പി നാരായണന് സര്‍ക്കാര്‍ ഒരുകോടി 90 ലക്ഷം രൂപയാണ് നഷ്ടപരിഹാരം നല്‍കിയത്.

നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയിരുന്ന കേസ് പിന്‍വലിക്കാന്‍ സമ്മതം കാണിച്ച് അദ്ദേഹം സര്‍ക്കാരിന് അപേക്ഷ നല്‍കിയിരുന്നു. ഇതു പ്രകാരം ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍ നടത്താന്‍ 2019 ഫെബ്രുവരി ഒന്നിന് മുന്‍ ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തുകയായിരുന്നു.