മോഹൻലാലിന്റെ കൊറോണ പരിശോധനാഫലം നെ​ഗറ്റീവ്

തിരുവനന്തപുരം : സൂപ്പർതാരം മോഹൻലാലിന്റെ കൊറോണ പരിശോധനാഫലം നെ​ഗറ്റീവ്. ചെന്നൈയിൽ നിന്ന് കേരളത്തിൽ എത്തി ക്വാറന്റൈനിൽ കഴിയുകയായിരുന്നു മോഹൻലാൽ. കൊറോണ ഫലം നെഗറ്റീവ് ആയതോടെ കൊച്ചിയിലുള്ള അമ്മയെ കാണാനാകും മോഹൻലാൽ ആദ്യം പോകുക.

ഓണവുമായി ബന്ധപ്പെട്ട് ചില ചാനൽ പ്രോ​ഗ്രാം ഷൂട്ടിങ്ങുകൾ പൂർത്തിയാക്കി മോഹൻലാൽ വീണ്ടും ചെന്നൈയിലേക്ക് പോകും. ലാലിന്റെ പുതിയ ചിത്രമായ ദൃശ്യം 2 സെപ്റ്റംബർ 7-നു ചിത്രീകരണം ആരംഭിക്കും. ജീത്തു ജോസഫ് ഒരുക്കുന്ന ഈ ചിത്രം കൊറോണ ഭീഷണി മാറിയാൽ ഡിസംബറിൽ റിലീസ് ചെയ്‌തേക്കും.

നാലു മാസത്തെ ചെന്നൈ ജീവിതത്തിനു ശേഷം ജൂലൈ 20ഓടെയാണ് മോഹൻലാൽ കേരളത്തിൽ മടങ്ങി എത്തിയത്. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചു ക്വാറന്റൈൻ കാലാവധി പൂർത്തിയാക്കി മോഹൻലാൽ വീണ്ടും സിനിമാരം​ഗത്ത് സജീവമാകുകയാണ്.