സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 600 രൂപ കുറഞ്ഞു

കൊച്ചി: തുടർച്ചയായ വിലവർധനവിന് ശേഷം സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 600 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഇന്നത്തെ സ്വർണവില പവന് 41600 രൂപയായി. 5200 രൂപയാണ് ഗ്രാമിന് വില. ആഗസ്റ്റ് തുടക്കത്തിൽ 40000 കടന്ന സ്വർണ വില കഴിഞ്ഞ ദിവസങ്ങളിൽ 42000 തൊട്ടിരുന്നു. ആറ് ദിവസങ്ങൾ കൊണ്ട് 1840 രൂപ ഉയർന്നാണ് കഴിഞ്ഞ ഏഴിന് സ്വർണം വിലയിൽ 42000 എത്തിയത്.

ഒരു ഗ്രാമിന് 5,165 രൂപയും പവന് 41,320 രൂപയുമായിരുന്നു ആഗസ്റ്റ് ആറിലെ വില. ആഗോള വിപണിയിൽ സ്വർണവില സ്ഥിരതയാർജിച്ചു. സ്പോട്ട് ഗോൾഡ് വില ഔൺസിന് 2,033.40 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. 2072 ഡോളർവരെ പോയതിനുശേഷംമാണ് വിലിയിൽ ഇടിവുണ്ടായത്.

നിക്ഷേപകര്‍ക്ക് ഇ ഗോള്‍ഡ്, ഗോള്‍ഡ് ഇടിഎഫ് തുടങ്ങിയ സൗകര്യങ്ങള്‍ വന്നുവെങ്കിലും ഇപ്പോഴും സ്വര്‍ണം നേരിട്ടു വാങ്ങുന്ന പ്രവണതയ്ക്ക് യാതൊരു കുറവും വന്നിട്ടില്ലെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.