സാത്താൻകുളം കസ്റ്റഡി മരണ കേസിൽ അറസ്റ്റിലായ എഎസ്ഐ കൊറോണ ബാധിച്ചു മരിച്ചു

ചെന്നൈ: തൂത്തുക്കുടി സാത്താൻകുളം കസ്റ്റഡി മരണ കേസിൽ അറസ്റ്റിലായ പോലീസ് എ എസ് ഐ കൊറോണ ബാധിച്ചു മരിച്ചു. ജയരാജ്, മകൻ പി. ബെന്നിക്സ് എന്നിവരുടെ കസ്റ്റഡി മരണ കേസിൽ അറസ്റ്റിലായ എ എസ് ഐ പോൾദുരൈ(56) യാണ് .

പോൾദുരൈ ഉൾപ്പെടെയുള്ള പോലീസുകാർ മധുര സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്നു.
ഹൃദ്രോഗത്തെത്തുടർന്ന് ജൂലൈ 24ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പോൾദുരൈയ്ക്ക് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. തുടർന്ന് മധുരയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ശനിയാഴ്ചയോടെ പോൾദുരൈയുടെ നില വഷളായിരുന്നു.